സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് വാര്‍ഷിക കാമ്പ് ഞായറാഴ്ച മുതല്‍

തിരുവനന്തപുരം: സ്റ്റുഡൻറ് പൊലീസ് കേഡറ്റിൻറെ വാർഷിക സഹവാസ കാമ്പ് ഞായറാഴ്ച മുതൽ ഫെബ്രുവരി 11 വരെ തിരുവനന്തപുരത്ത് എസ്.എ.പി കാമ്പിൽ നടക്കും. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നായി 650 കേഡറ്റുകളാണ് എസ്.പി.സി യങ് ലീഡേഴ്സ് കോൺക്ലേവ് എന്ന പരിപാടിയിൽ പങ്കെടുക്കുന്നത്.

കാമ്പിൻറെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് മൂന്നിന് പേരൂർക്കട എസ്.എ.പി കാമ്പിലെ അരങ്ങ് ഓഡിറ്റോറിയത്തിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. സമാപന സമ്മേളനം ഫെബ്രുവരി 11 ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനതല ക്വിസ് മത്സരം ഫെബ്രുവരി എട്ടിന് വൈകീട്ട് ആറ് മുതൽ നടക്കും. ജി.എസ്. പ്രദീപ് ആണ് ക്വിസ് മാസ്റ്റർ. സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥിയായിരിക്കും.

ഫെബ്രുവരി 11ന് രാവിലെ എട്ടിന് എസ്.എ.പി ഗ്രൗണ്ടിൽ നടക്കുന്ന സെറിമോണിയൽ പരേഡിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ അഭിവാദ്യം സ്വീകരിക്കും. സമൂഹത്തിൻറെ വിവിധ തുറകളിലെ പ്രഗത്ഭരുമായി സംവദിക്കാൻ കാമ്പിലെ അംഗങ്ങൾക്ക് അവസരം ഉണ്ടായിരിക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്, മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, ക്രിക്കറ്റ് താരം മിന്നു മണി, സിനിമ സംവിധായകൻ ബേസിൽ ജോസഫ്, ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണമെഡൽ ജേതാവായ റൈഫിൾ ഷൂട്ടർ സിദ്ധാർഥ ബാബു, പർവതാരോഹകൻ ഷെക്ക് ഹസൻ ഖാൻ എന്നിവർ വിവിധ ദിവസങ്ങളിൽ പരിപാടികളിൽ പങ്കെടുക്കും.

സിവിൽ സർവീസ് ഉദ്യോഗസ്ഥരായ ഡി.രഞ്ജിത്ത്, അശ്വതി ജിജി, എം.പി ലിപിൻ രാജ് എന്നിവർ കുട്ടികളോട് സംസാരിക്കും. സിനിമാതാരങ്ങളായ സുരാജ് വെഞ്ഞാറമ്മൂട്, കീർത്തി സുരേഷ് എന്നിവരും കുട്ടികളെ കാണാൻ എത്തും. മൂന്നു സൈനിക വിഭാഗങ്ങളിലേയും കോസ്റ്റ് ഗാർഡിലേയും ഉദ്യോഗസ്ഥരോട് ഇടപഴകാനും കുട്ടികൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്.

വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് അവഗാഹം പകരുന്ന നിരവധി ക്ലാസുകളും മറ്റും കാമ്പിൽ ഒരുക്കിയിട്ടുണ്ട്. കാമ്പിൻറെ ഭാഗമായി നിയമസഭ, വിഴിഞ്ഞം തുറമുഖം, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, അരുവിക്കര ജലശുദ്ധീകരണശാല, മുട്ടത്തറ സ്വീവറേജ് പ്ലാൻറ്, ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ, മാധ്യമസ്ഥാപനം എന്നിവ സന്ദർശിക്കാനും കുട്ടികൾക്ക് അവസരമൊരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...