പട്ടിണി കാരണം പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്

ആൾത്തിരക്കുള്ള ബസ് സ്റ്റാൻഡിലിരുന്ന് ഭക്ഷണം കഴിക്കുന്ന യുവാവ്. അടുത്തു ചെന്നവർ ഞെട്ടി. പൂച്ചയുടെ ശരീരാവശിഷ്ടങ്ങളാണ് പച്ചയ്ക്കുതിന്നുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നു സ്ഥ‌ലത്തെത്തിയ പൊലീസ് മാംസാവശിഷ്ടം യുവാവിന്റെ കയ്യിൽ നിന്നെടുത്തു കളഞ്ഞു. പൊലീസിനോട് ഇയാൾ പറഞ്ഞത് 4 ദിവസമായി ഭക്ഷണം കഴിച്ചിട്ട് എന്നാണ്. പൊലീസ് ഇയാൾക്ക് ഭക്ഷണം വാങ്ങിക്കൊടുത്തു. പൊലീസ് നൽകിയ ഷവർമയും പഴവും ആർത്തിയോടെ കഴിച്ച യുവാവു പിന്നീട് ആൾത്തിരക്കിൽ മറഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചിനു കുറ്റിപ്പുറം ബസ് സ്‌റ്റാൻഡിലാണു സംഭവം. നന്നായി വസ്ത്രം ധരിച്ച യുവാവ് പൊതിയിൽനിന്ന് എന്തോ എടുത്തു കഴിക്കുന്നതു പലരും കണ്ടു. ദുർഗന്ധം വമിച്ചപ്പോൾ വ്യാപാരികൾ അടുത്തു ചെന്നു നോക്കി. തുടർന്നു പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവാവിനെ കുറ്റിപ്പുറത്ത് മുൻപു കണ്ടിട്ടില്ലെന്ന് നാട്ടുകാരും വ്യാപാരികളും പറഞ്ഞു. ട്രെയിനിറങ്ങി ബസ് സ്‌റ്റാൻഡിൽ എത്തിയതാണെന്നു കരുതുന്നു.#malappuram

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...