ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് അനുവാദം വാങ്ങേണ്ട പിതാക്കന്മാരിൽ നിന്നെല്ലാം അനുവാദം കിട്ടിയിട്ടുണ്ടെന്ന് പി.സി ജോർജിന്റെ മകൻ ഷോൺ ജോർജ്. അനുവാദം തന്ന പിതാക്കന്മാരുടെ പേരെടുത്ത് പറയുന്നത് ശരിയല്ലാത്തതുകൊണ്ട് മാത്രം പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് എതിരായ ഹർജി ഫയൽ ചെയ്ത കാര്യം ബിനീഷ് കോടിയേരിയോട് പറഞ്ഞിരുന്നു. ഹർജി ഫയൽ ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് ഇക്കാര്യം പറഞ്ഞത്. ഹർജി താൻ തന്നെ ഫയൽ ചെയ്യണോ എന്ന് ബിനീഷ് ചോദിച്ചു. അച്ഛനെ കൊണ്ട് ഫയൽ ചെയ്യിപ്പിച്ചാൽ പോരേയെന്നും ചോദിച്ചിരുന്നു. ബിനീഷും താനും ചെറുപ്പം മുതലേ ഉള്ള സുഹൃത്തുക്കൾ എന്നും ഷോൺ പറഞ്ഞു.#shaun-george