സാ​ർ​വ​ദേ​ശീ​യ സാ​ഹി​ത്യോ​ത്സ​വ​ത്തി​ന് സമാപ​നം

തൃ​ശൂ​ർ: ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച സാ​ർ​വ​ദേ​ശീ​യ സാ​ഹി​ത്യോ​ത്സ​വ​ത്തി​ന് സ​മാ​പ​നം. കേ​വ​ല സാ​ഹി​ത്യ ച​ർ​ച്ച​ക​ൾ​ക്കു​പ​രി​യാ​യി സം​ഘ്പ​രി​വാ​ർ-​ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രാ​യ ഉ​റ​ച്ച ശ​ബ്ദ​ങ്ങ​ൾ ഉ​യ​ർ​ന്നു​കേ​ട്ട സ​ദ​സ്സാ​യി​രു​ന്നു സാ​ഹി​ത്യോ​ത്സ​വ​ത്തി​ലെ വേ​ദി​ക​ൾ. മ​ല​യാ​ള​ത്തി​ൽ നി​ല​വി​ലെ സാ​ഹി​ത്യോ​ത്സ​വ​ങ്ങ​ൾ​ക്കെ​ല്ലാം ബ​ദ​ൽ എ​ന്ന​തി​നേ​ക്കാ​ളു​പ​രി സ​ർ​ക്കാ​ർ നേ​രി​ട്ടു ന​ട​ത്തി​യ പൊ​തു​പ​രി​പാ​ടി എ​ന്ന നി​ല​ക്കും സാ​ഹി​ത്യോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി. മി​ക​ച്ച പ​ങ്കാ​ളി​ത്ത​മാ​ണ് ഒ​രാ​ഴ്ച നീ​ണ്ട പ​രി​പാ​ടി​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. ന​ട​നും ക​ടു​ത്ത സം​ഘ്പ​രി​വാ​ർ-​ഫാ​ഷി​സ്റ്റ് വി​രു​ദ്ധ​നു​മാ​യ പ്ര​കാ​ശ് രാ​ജി​ന്റെ പ​രി​പാ​ടി​ക്കാ​യി​രു​ന്നു ഏ​റെ കാ​ണി​ക​ൾ. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും പ്ര​ത്യേ​കി​ച്ചും ഇ​സ്രയേൽ, ഫ​ല​സ്തീ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള എ​ഴു​ത്തു​കാ​ർ ജ​ന​ങ്ങ​ളു​മാ​യി അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.
മ​ണി​പ്പൂ​ർ, ക​ന്ന​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും ക​വി​ക​ൾ പ​​ങ്കെ​ടു​ത്തു. പ​രി​പാ​ടി​ക​ൾ​ക്ക് മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് ഭ​ക്ഷ​ണം അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ അ​ക്കാ​ദ​മി ഒ​രു​ക്കി​യി​രു​ന്നു. വ്യ​ത്യ​സ്ത​മാ​യ ച​ർ​ച്ച​ക​ളും സം​വാ​ദ​ങ്ങ​ളു​മെ​ല്ലാം ശ്ര​വി​ക്കാ​ൻ ദി​ന​വും ആ​യി​ര​ങ്ങ​ളെ​ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...