സംസ്ഥാന ബജറ്റിൽ എന്തൊക്കെ പ്രഖ്യാപനങ്ങൾ ?

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ നാലമത്തെ ബജറ്റ് ഇന്ന്. രാവിലെ 9 മണിയ്ക്കാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുക. ക്ഷേമ പെൻഷൻ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് പണം വകയിരുത്തിയും, പ്രതിസന്ധികാലത്ത് അധിക വിഭവ സമാഹരണത്തിനുള്ള പ്രഖ്യാപനങ്ങളുമാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ധനപ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ച ദേശീയ ശരാശരിയിലും മുകളിലാണ്. റബറിന്‍റെ താങ്ങുവിലയിൽ 20 രൂപയുടെങ്കിലും വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കും ഉൾപ്പടെ വിവിധ വിഭാഗങ്ങൾക്കു നൽകാനുള്ള കുടിശികയുടെ ഒരു പങ്ക് എങ്കിലും ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ.

ബജറ്റ് അവതരണത്തിന് മുന്നേ സംസാരിക്കവെ തന്‍റെ പക്കൽ മാന്ത്രിക വടിയില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ധനമന്ത്രി ബജറ്റിന് മുമ്പ് വിവിധ വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ഇവയിൽ ഏതെല്ലാം ബജറ്റിൽ ഉൾപ്പെടുമെന്ന് അറിയാം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...