ഝാര്‍ഖണ്ഡില്‍ വിശ്വാസ വോട്ടെടുപ്പ്

ഝാര്‍ഖണ്ഡില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്. രാവിലെ 11 മണിക്ക് നിയമസഭയിൽ നടപടികൾ തുടങ്ങും. 81 അംഗ സഭയിൽ 41 എംഎൽഎമാരുടെ പിന്തുണയാണ് മഹാ സഖ്യ സർക്കാരിന് വേണ്ടത്. 47 പേരുടെ പിന്തുണ ഉണ്ട് എന്നാണ് മുഖ്യമന്ത്രി ചംപായ് സോറന്‍റെ അവകാശ വാദം. ബിജെപി സര്‍ക്കാര്‍ അട്ടിമറിക്കാൻ നോക്കുന്നു എന്നാരോപിച്ച് ഹൈദരാബാദിലേക്ക് മാറ്റിയ എംഎൽഎ മാരെ ഇന്നലെ റാഞ്ചിയിൽ എത്തിച്ചു. ഇഡി കസ്റ്റഡിയിൽ ഉള്ള മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കും. ഇതിനിടെ, ബിജെപി റാഞ്ചാതിരിക്കാൻ ബിഹാറിലെ കോൺഗ്രസ് എംഎൽഎമാരെയും എഐസിസി നേതൃത്വം ഹൈദരാബാദിലെത്തിച്ചു. വിശ്വാസവോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കുന്ന ഝാർഖണ്ഡിൽ നിന്ന് ജെഎംഎം എംഎൽഎമാരെ ജനുവരി 2 ന് ഹൈദരാബാദിലെ സ്വകാര്യ റിസോർട്ടിലേക്ക് ചാർട്ടേഡ് വിമാനത്തിൽ എത്തിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ടോടെ 16 കോൺഗ്രസ് എംഎൽഎമാരെ ബിഹാറിൽ നിന്ന് ദില്ലിയിലേക്കും അവിടെ നിന്ന് ഹൈദരാബാദിലേക്കും എത്തിച്ചിരിക്കുന്നത്. ഹൈദരാബാദ് നഗരത്തിലെ ഇബ്രാഹിം പട്ടണത്തിലുള്ള സ്വകാര്യ റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റിയിരിക്കുന്നത്. ബിഹാറിൽ മഹാസഖ്യസർക്കാരിനെ താഴെ വീഴ്ത്തി എൻഡിഎയിലേക്ക് മറുകണ്ടം ചാടിയ നിതീഷ് കുമാർ ഫെബ്രുവരി 12നാണ് വിശ്വാസവോട്ട് നേരിടുന്നത്. ഫെബ്രുവരി 10 വരെ എംഎൽഎമാർ ഹൈദരാബാദിലെ റിസോർട്ടിൽ തുടരുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...