രാജ്യത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റും; ധനമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റുന്നതിനായി സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.

പ്രവാസികളായ അക്കാദമിക് വിദഗ്ധരെ സംയോജിപ്പിക്കും. അക്കാദമിക് വിദഗ്ധരുടെ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. ഉന്നത വിദ്യാഭ്യാസ രംഗം നിക്ഷേപ നയം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായി. ക്യാമ്പസുകൾ സംരംഭകരെയും സംരംഭങ്ങളെയും വളർത്തിയെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്കായി 250 കോടി ബജറ്റില്‍ വകയിരുത്തി.

സ്പെഷ്യൽ സ്കോളർഷിപ് ഫണ്ട് 10 കോടിയും ബജറ്റില്‍ മാറ്റിവച്ചു. എപിജെ അബ്ദുൾ കലാം സർവകലാശാലക്ക് 10 കോടി, സർവകലാശാലകൾക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ 71 കോടി എന്നിവയും വകയിരുത്തി. ഓക്സ്ഫോഡ് സർവകലാശാലയിൽ പി.എച്ച്.ഡിക്ക് ധനസഹായവും ബജറ്റില്‍ പ്രഖ്യാപിച്ചു. ഇവർ 3 വർഷം കേരളത്തിൽ നിർബന്ധിത സേവനം ചെയ്യണം. സ്വകാര്യ വ്യവസായ പാർക്ക് 25 എണ്ണം കൂടി അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...