എപ്പാളിൽ രണ്ടായിരം കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

എടപ്പാൾ: വാഹനത്തിൽ കൊണ്ടുപോകുകയായിരുന്ന രണ്ടായിരം കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. ആനക്കര റൂട്ടിലെ തിരുമാണിയൂരിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി 8 മണിക്കാണ് സംഭവം. ദുർഗ്ഗന്ധം വമിച്ച് മലിനജലം പുറത്തേക്കൊഴുകി കടന്നു പോയ ലോറി നാട്ടുകാർ തടഞ്ഞിടുകയായിരുന്നു. അധികൃതർക്ക് വിവരം നൽകിയതിനെ തുടർന്ന് പോലീസ്, ഫുഡ് സേഫിറ്റി, ആരോഗ്യ വിഭാഗം , ഗ്രാമപഞ്ചായത്തംഗം ഷീജ പി .വി എന്നിവർ സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. പരിശോധയിൽ നാല്പത്തിയഞ്ചോളം ബോക്സുകളിലായി രണ്ടായിരത്തി ഇരുനൂറ്റി അമ്പത് കിലോഗ്രാം പഴകിയ മത്സ്യങ്ങൾ കണ്ടെത്തി. മത്സ്യം വാഹനത്തിൽ കൊണ്ടുപോകുന്നതിൽ യാതൊരു മാനസദണ്ഡവും പാലിക്കാതെയും, നിയമപരമായ യാതൊരു രേഖകളുമില്ലാതെയാണ് കൊണ്ടു പോകുന്നതെന്ന് കണ്ടെത്തുകയും ഫുഡ് സേഫ്റ്റി വിഭാഗം ലോറി പിടിച്ചെടുത്ത് ലാബ് പരിശോധന ഫലത്തിൻ്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് എം.എ നജീബിൻ്റെ സഹകരണത്തോടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നശിപ്പിക്കുകയായിരുന്നു. പരിശോധനക്ക് സബ്ബ് ഇൻസ്പെക്ടർ എം.വി തോമസ്, ഫുസ് സേഫ്റ്റി ഓഫീസർമ്മാരായ ദീപ്തി. യു.എം, ധന്യ ശശീന്ദ്രൻ , ഹെൽത്ത് ഇൻസ്പെകർ രാജേഷ് പ്രശാന്തിയിൻ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...