ആടുകളെ മോഷ്ടിക്കുന്ന നാലംഗ സംഘം പോലീസ് പിടിയില്‍

മാ​ന​ന്ത​വാ​ടി: സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്ക​മു​ള്ള കു​ടും​ബ​ങ്ങളിലെ ആ​ടു​ക​ളെ മോ​ഷ്ടി​ച്ച​ നാലംഗ സംഘം പിടിയിൽ. ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ പേ​ര്യ, വ​ട്ടോ​ളി, മു​ള്ള​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ന​ല്ല​യി​നം ആ​ടു​ക​ളെ പ​ലത​വ​ണ​യാ​യി മോ​ഷ്ടി​ച്ച സം​ഘമാണ് ത​ല​പ്പു​ഴ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യത്. പകല്‍ സമയങ്ങളിലാണ് ഇവരുടെ ആടുമോഷണം. കൊ​ട്ടി​യൂ​ർ അ​ട​ക്കാ​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ പു​തു​പ​റ​മ്പി​ൽ സ​ക്കീ​ർ (35), ആ​ലിമേ​ലി​ൽ ജാ​ഫ​ർ സാ​ദി​ഖ് (23), മ​രു​തക​ത്ത് ബേ​ബി (60), ഉ​മ്മ​റ​ത്ത് പു​ര​യി​ൽ ഇ​ബ്രാ​ഹിം (54) എ​ന്നി​വ​രെ​യാ​ണ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. അ​രു​ൺ ഷാ​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ഗ​സ്റ്റ് മു​ത​ലാ​ണ് സം​ഘം ആ​ടു​ക​ളെ മോ​ഷ്ടി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ആലാറ്റില്‍ സ്വദേശിയുടെ പറമ്പില്‍ കെട്ടിയിരുന്ന രണ്ട് ആടുകളെ 2023 ഡിസംബര്‍ അഞ്ചിനാണ് സക്കീറും ഇബ്രാഹിം ചേര്‍ന്ന് മോഷ്ടിച്ചത്. ഫെബ്രുവരി ഒന്നിനാണ് മുള്ളല്‍ സ്വദേശിയുടെ വീട്ടിലെ ആട്ടിന്‍കൂട്ടില്‍ കെട്ടിയിരുന്ന 45000 രൂപ വില വരുന്ന രണ്ട് വലിയ ആടുകളെ സക്കീറും ജാഫറും ബേബിയും ചേര്‍ന്ന് മോഷ്ടിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയുന്നതും പിടികൂടുന്നതും.

പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ലീ​സ് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും മ​റ്റും പ​രി​ശോ​ധി​ച്ച് മോ​ഷ​ണ​ത്തി​നു​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു. ഇക്കാര്യത്തെപ്പറ്റി സൂ​ച​ന ല​ഭി​ച്ച പ്ര​തി​ക​ൾ ഇ​ട​നി​ല​ക്കാ​രെ വെ​ച്ച് ഒ​ത്തു​തീ​ർ​പ്പി​ന് ശ്ര​മം ആ​രം​ഭി​ച്ചു. എ​ന്നാ​ൽ, പൊ​ലീ​സ് ത​ന്ത്ര​പൂ​ർ​വം വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.

മോ​ഷ​ണ​ത്തി​നു​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ​യും ഗു​ഡ്സ് വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​സ്.​ഐ വി​മ​ൽ ച​ന്ദ്ര​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ എ.​ആ​ർ. സനി​ൽ, വി.​കെ. ര​ഞ്ജി​ത്ത്, സി.​പി.​ഒ അ​ൽ​ത്താ​ഫ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...