ബ​ജ​റ്റ്​ ആ​ല​പ്പു​ഴ ജില്ലയെ കൈ​വി​ട്ടി​ല്ല

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തി​ന്​ മൊ​ത്ത​മാ​യി പ്ര​ഖ്യാ​പി​ച്ച ചി​ല പ​ദ്ധ​തി​ക​ളി​ൽ ഇ​ടം​നേ​ടി ആ​ല​പ്പു​ഴ​യും​​. നേ​ര​ത്തെ പ്രഖ്യാപിച്ച പ​ല​തും
എ​ങ്ങു​മെ​ത്തി​യി​ട്ടില്ല. ഇ​തി​നി​ടെ ക​ട​ന്നെ​ത്തി​യ ആ​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ പ്ര​തീ​ക്ഷ​ക്ക്​ കുറയ്ക്കു​ന്നു.

അതേസമയം, കു​ട്ട​നാ​ടി​നെ ക​ര​ക​യ​റ്റാ​ൻ പ​ര്യാ​പ്ത​മാ​യ പ​ദ്ധ​തി​ക​ളി​ല്ല. വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യി​ലും ക​യ​ർ​മേ​ഖ​ല​യി​ലും നേ​രി​യ ഉ​ണ​ർ​വേ​കു​ന്ന ചി​ല പ​ദ്ധ​തി​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. കു​ട്ട​നാ​ട് പാ​ക്കേ​ജ് ഉ​ൾ​പ്പെ​ടെ വ​ൻ​പ​ദ്ധ​തി​യു​ടെ തു​ട​ർ​ച്ച ക​ർ​ഷ​ക​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.

പ്ര​തി​സ​ന്ധി​യി​ലാ​യ ക​യ​ര്‍​മേ​ഖ​ല​ക്ക്​ ഉ​ണ​ർ​വേ​കാ​ൻ 107.64 കോ​ടി അ​നു​വ​ദി​ച്ച​താ​ണ്​ എ​ടു​​ത്തു​പ​റ​യേ​ണ്ട മ​റ്റൊ​ന്ന്. ക​യ​റും ക​യ​ർ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സം​ഭ​ര​ണ​ത്തി​നും വി​പ​ണ​ന​ത്തി​നും 38 കോ​ടി​യാ​ണ്​ നീ​ക്കി​വെ​ച്ച​ത്.

ആ​ല​പ്പു​ഴ ഉ​ൾ​പ്പെ​ടെ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 100 മു​ത​ല്‍ 200 വ​രെ പേ​ർ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്വ​കാ​ര്യ ഐ.​ടി കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ർ​ക്ക്​​ നി​യ​ർ ഹോ​മി​ന്‍റെ ഭാ​ഗ​മാ​യി ലീ​പ്​ സെ​ന്‍റ​റു​ക​ൾ​ക്കാ​യി​ 10 കോ​ടി​യും മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യി​ല്‍ പ​ട്രോ​ളി​ങ്ങി​നാ​യി 20 ബോ​ട്ടു​ക​ള്‍ വാ​ട​ക​ക്ക്​ എ​ടു​ക്കാ​നും മ​ത്സ്യ​വി​ഭ​വ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​വും പ​രി​പാ​ല​ന​വും ഉ​റ​പ്പാ​ക്കാ​നും​ ഒ​മ്പ​തു​കോ​ടി​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന്​ ഭൂ​മി​യും വീ​ടും ന​ല്‍കു​ന്ന പ​ദ്ധ​തി​ക്ക് 10 കോ​ടി​യും തീ​ര​ദേ​ശ​അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന് 10 കോ​ടി​യും ബ​ജ​റ്റി​ൽ ഇ​ടം​പി​ടി​ച്ചു. സം​സ്ഥാ​ന​ത്തെ വി​നോ​ദ​സ​ഞ്ചാ​ര​ മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്ക്​ സ​ഹാ​യ​ക​മാ​കു​ന്ന ചി​ല പ​ദ്ധ​തി​ക​ളി​ൽ ജി​ല്ല​യും ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...