ബന്ദിമോചനവും വെടിനിർത്തലും ചർച്ചയ്ക്ക് സി.ഐ.എ ഡയറക്ടർ ഈജിപ്തിൽ

കെയ്റോ: ബന്ദിമോചനവും വെടിനിർത്തലും ചർച്ച ചെയ്യാൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ ഡയറക്ടർ ഈജിപ്തിലെത്തി. ഹമാസ് പിടികൂടിയ ബന്ദികൾക്ക് പകരം ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിനും യുദ്ധം താൽക്കാലികമായി നിർത്തുന്നതിനുമുള്ള സന്ധി തയാറാക്കാനാണ് സി.ഐ.എ ഡയറക്ടർ വില്യം ബേൺസ് കെയ്‌റോയിലെത്തിയത്.

റഫയിലെ അഭയാർഥികളായ 14ലക്ഷം മനുഷ്യരുടെ സുരക്ഷ ഉറപ്പുവരുത്താതെ ഇസ്രായേൽ കരയുദ്ധം നടത്തുന്നതിനെതിരെ യു.എസും ഐക്യരാഷ്ട്രസഭയും മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സന്ദർശനം.

ഗസ്സയിൽ ദീർഘകാല വെടിനിർത്തൽ സാധ്യമാക്കാൻ ഖത്തറും ഈജിപ്തും മധ്യസ്ഥരായി ചർച്ചകൾ തുടരുകയാണ്. ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ തലവൻ ഡേവിഡ് ബാർണിയയുമായും വില്യം ബേൺസ് ചർച്ച നടത്തിയിരുന്നു. അതിനിടെ, റഫയിൽ ആക്രമണം നടത്തിയാൽ ബന്ദിമോചനം സംബന്ധിച്ച എല്ലാ ചർച്ചകളും നിലക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.#cia

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...