ഗവർണർക്കെതിരെ വീണ്ടും എസ്എഫ്ഐ പ്രതിഷേധം

തൃശൂർ : ഇരിങ്ങാലക്കുടയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ് എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. അഞ്ച് ഇടങ്ങളിൽ പൊലീസിനെ വെട്ടിച്ച് എസ് എഫ് ഐ പ്രവർത്തകർ ഗവർണറുടെ വാഹന വ്യൂഹത്തിനു നേരെ ചാടി വീണു. ഗാന്ധി സ്മൃതി പരിപാടിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഗവർണർ. ഈ സമയത്താണ് ടൌൺഹാൾ പരിസരത്ത്  അടക്കം പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതിഷേധമുണ്ടായത്. മുദ്രാവാക്യം വിളികളും കരിങ്കൊടിയുമായായിരുന്നു പ്രതിഷേധം.

സർക്കാരും എസ്എഫ്ഐയും ഒത്തുകളിക്കുകയാണെന്ന് ഗവർണർ ആരോപിച്ചു. കരിങ്കൊടി കാണിക്കേണ്ട, ആക്രമിക്കണമെന്നാണെങ്കിൽ ഞാൻ കാറിന് പുറത്തേക്ക് വരാം. നേരിട്ട് ആക്രമിക്കാം. പ്രതിഷേധങ്ങളെല്ലാം സർക്കാരും വിദ്യാർത്ഥികളും നടത്തുന്ന നാടകമെന്നും ഗവർണർ ആരോപിച്ചു. നേരത്തെ ഗവർണർക്കെരിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് തൃശൂരിൽ നാല് എസ് എസ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീങ്ങിയിരുന്നു. #sfi

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...