മസ്കറ്റ്: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു. മുല്ലശ്ശേരി വെങ്കിടങ്ങിലെ ധനേഷ് (38) ആണ് മരിച്ചത്.
സുഹൃത്തുക്കളുമൊന്നിച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ മസ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
ഗൾഫാർ കമ്പനിയിലെ മിസ്‍ഫയിൽ റെഡിമിക്സ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ധനേഷ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുകൾ അറിയിച്ചു. വഴപ്പിലാത്ത് വീട്ടിൽ മാധവനാണ് പിതാവ്. മാതാവ്: ഗിരിജ. ഭാര്യ: അക്ഷയ. മകൻ: ആദിശ് മാധവ്.
Read more- ശ്രീലങ്കൻ തീരത്തിന് സമീപം ചക്രവാതച്ചുഴി; ഇന്നും നാളെയും തീവ്രമഴ സാധ്യത