ട്രക്ക് സ്കൂട്ടറിന് മുകളിലേക്ക് മറിഞ്ഞു, സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

തൃശൂർ : മാള റോഡിൽ റെയിൽവേ മേൽപ്പാലത്തിന് സമീപത്തുള്ള വളവിൽ സിമന്റ് ട്രക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കൊടകര മറ്റത്തൂർകുന്ന് ചിറയാരക്കൽ രാജേഷ് ആണ് മരിച്ചത്. ലോറിയുടെ അടിയിൽ പെട്ട രാജേഷ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഇരിഞ്ഞാലക്കുട ഫയർ ഫോഴ്‌സും ആളൂർ പൊലീസും നാടുകാരും ചേർന്ന് ക്രെയ്ൻ ഉപയോഗിച്ചാണ് മൃതദേഹം പുറത്തു എടുത്തത്. മൃതുദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
തൃശ്ശൂരിൽ രണ്ട് അപകടങ്ങളിലായി ഇന്ന് രാവിലെ നാല് പേരാണ് മരിച്ചത്. മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം അപകടത്തിൽപെട്ട കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. കൊമ്പിടിഞ്ഞാമക്കൽ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പിൽ ജോർജ്, പടിഞ്ഞാറേ പുത്തൻചിറ താക്കോൽക്കാരൻ ടിറ്റോ എന്നിവരാണ് മരിച്ചത്. രാത്രി 11:00 മണിയോടുകൂടിയാണ് അപകടമുണ്ടായത്. എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് കാറ് പാറമടയിലേക്ക് വീഴുന്നത് കണ്ടത്. ആളൂർ പൊലീസും മാള പൊലീസും മാള ഫയർഫോഴ്സും സ്ഥലത്തെത്തിയെങ്കിലും 40 അടിയിലും കൂടുതൽ താഴ്ചയുള്ള പാറമട ആയതിനാൽ സ്കൂബ ഡൈവേഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്. മൃതദേഹം കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More:- കെ-ഫോൺ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...