പാലക്കാട്: ഭാര്യയുടെ സഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പത്തുവർഷത്തിന് ശേഷം പാലക്കാട് കസബ പൊലീസ് പിടികൂടി. കണ്ണൂർ സ്വദേശി പ്രസന്നനെയാണ് പൊലീസ് പിടികൂടിയത്. കേസിൽ എട്ട് താമസം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിൽ ഇറങ്ങിയ പ്രതി തമിഴ്നാട്ടിലേക്ക് പോകുകയും പിന്നീട് കേരളത്തിലേക്ക് വരാതെ പല ഭാഗങ്ങളിൽ ഒളിവിൽ താമസിക്കുകയുമായിരുന്നു.
2013ൽ പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ മണലി നെറുകക്കാട് കനാൽ വരമ്പിൽ താമസിക്കുന്ന ഭാര്യയുടെ സഹോദരിയുടെ ഭർത്താവുമായി ഉണ്ടായ തർക്കത്തിനിടയിൽ കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കൊലപ്പെടുത്തുകയായിരുന്നു. കസബ പൊലീസ് ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, എസ്.ഐ ബാബുരാജൻ, സീനിയർ പൊലീസ് ഓഫിസർമാരായ പത്മനാഭൻ, ആർ. രാജീദ്, സിജി, ജയപ്രകാശ്, സെന്തിൾ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.