കൊല്ലം: ചലച്ചിത്ര താരം കുണ്ടറ ജോണി (71) അന്തരിച്ചു. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമായിരുന്നു അദേഹം. ഹ്യദയാഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അദേഹത്തിന്റെ അന്ത്യം. 1979ൽ അഗ്നിപർവതം എന്ന ചിത്രത്തിലൂടെ ആണ് കുണ്ടറ ജോണി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആദ്യകാലം മുതൽ വില്ലൻ വേഷങ്ങൾ ആയിരുന്നു അദ്ദേഹത്തിന്റെ തട്ടകം. ഐ.വി ശശി ഒരുക്കിയ മുപ്പതോളം സിനിമകളിൽ അഭിനയിക്കാനുള്ള അവസരവും കുണ്ടറ ജോണിയെ തേടി എത്തി. ഉണ്ണി മുകുന്ദന് നായകനായ ‘മേപ്പടിയാന്’ എന്ന ചലച്ചിത്രത്തിലായിരുന്നു കുണ്ടറ ജോണി അവസാനം അഭിനയിച്ചത്. കിരീടം. ചെങ്കോൽ, നാടോടി കാറ്റ്, ഗോഡ് ഫാദർ തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ ജോണി ഭാഗമായി. . മലയാളത്തിന് പുറമെ തമിഴ്ലും കന്നഡയിലും തെലുങ്കിലും ജോണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്