നെതന്യാഹുവിനെ പിന്തുണക്കുന്നത് 15 ശതമാനം

ടെൽ അവീവ്: ഗസ്സ അധിനിവേശത്തിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രിയായി ബിന്യമിൻ നെതന്യാഹു തുടരണമെന്ന് ആഗ്രഹിക്കുന്നത് വെറും 15 ശതമാനം ആളുകൾ മാത്രമെന്ന് അഭിപ്രായ സർവേ റിപ്പോർട്ട്. ഹമാസിനെ ഇല്ലാതാക്കണമെന്ന നെത്യനാഹുവിന്റെ നയത്തെ ഒരു വിഭാഗം പിന്തുണക്കുമ്പോൾ പ്രധാനമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പിന്തുണ വലിയ തോതിൽ കുറഞ്ഞുവെന്നാണ് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്.

ഇസ്രായേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതുസംബന്ധിച്ച സർവേ നടത്തിയത്. ബന്ദികളെ വിട്ടുകിട്ടാൻ സൈനിക നടപടി തുടരുന്നതിനെ 56 ശതമാനം പേർ ചോദ്യം ചെയ്തു. ഇസ്രായേൽ ജയിലുകളിൽ നിന്നും ഫലസ്തീനികളെ മോചിപ്പിച്ച് ബന്ദികളെ തിരിച്ചെത്തിക്കുകയാണ് ഏറ്റവും നല്ല പോംവഴിയെന്ന് 24 ശതമാനം പേർ കരുതുന്നു.

പക്ഷേ പ്രധാനമന്ത്രിയെന്ന നിലയിൽ നെത്യനാഹുവിന്റെ ജനപ്രീതിക്ക് ഇടിവ് സംഭവിക്കുകയാണെന്ന് സർവേ പറയുന്നു. സർവേയിൽ പ​ങ്കെടുത്തവരിൽ പ്രധാനമന്ത്രിയായി നെതന്യാഹുവിനെ അംഗീകരിച്ചത് വെറും 15 ശതമാനം ആളുകൾ മാത്രമാണ്. നെതന്യാഹുവിന്റെ രാഷ്ട്രീയ എതിരാളിയും യുദ്ധകാല മന്ത്രിസഭയിലെ പ്രതിനിധിയുമായ ബെന്നി ഗാറ്റ്സിന് 23 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. സർവേയിൽ പ​ങ്കെടുത്ത 30 ശതമാനം പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരാളേയും ഉയർത്തികാട്ടിയിട്ടില്ല.

ഡിസംബർ 25 മുതൽ 28 വരെയുള്ള കാലയളവിലാണ് സർവേ നടത്തിയത്. ഇതിന് മുമ്പ് ഇതേ ഏജൻസി നടത്തിയ സർവേയിൽ പ​ങ്കെടുത്ത 69 ശതമാനം പേരും യുദ്ധത്തിന് പിന്നാലെ ഇസ്രായേലിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.#netanyahu

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...