പട്ന : നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യുവിന്റെ എന്‍.ഡി.എ പ്രവേശനം ഇന്ന് ബീഹാറില്‍. കോണ്‍ഗ്രസ്, ബി.ജെ.പി , ജെ.ഡി.യു എന്നീ പാര്‍ട്ടികളുടെ നിര്‍ണായക യോഗങ്ങള്‍ ഇന്ന് പട്നയില്‍ നടക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവരും ഇന്ന് ബീഹാറില്‍ എത്തും.
അവധി ദിനമാണെങ്കിലും ബീഹാറിലെ സെക്രട്ടേറിയേറ്റ് ഇന്നും പ്രവര്‍ത്തിക്കും എന്നാണ് റിപ്പോര്‍ട്ട്. 9 മണിക്ക് ബി.ജെ.പി എം.എല്‍.എമാരുടെ യോഗവും 10 മണിക്ക് ജെ.ഡി.യു പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഇന്ന് പട്നയില്‍ ചേരും.
ഏഴോളം കോണ്‍ഗ്രസ് എം.എല്‍.എമാരെ ഫോണില്‍ ബന്ധപ്പെടാന്‍ പാര്‍ട്ടി നേതൃത്വത്തിന് സാധിച്ചിട്ടില്ല എന്നനണ് സൂചന. തങ്ങള്‍ക്ക് ചില കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണ ഉണ്ടെന്ന് ജെ.ഡി.യു ഇന്നലെ അവകാശവാദം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എം.എല്‍.എമാര്‍ കൂറുമാറുന്നത് തടയാനാണ് കോണ്‍ഗ്രസ് നീക്കം.#bihar