അങ്കമാലി അർബൻ ബാങ്കിലെ വായ്പാ തട്ടിപ്പ് : നേതൃത്വം നൽകിയത് ബാങ്ക് ജീവനക്കാരനെന്ന് ആരോപണം.

കൊച്ചി: അങ്കമാലി അർബൻ ബാങ്കിലെ വായ്പ്പാ തട്ടിപ്പിന് നേതൃത്വം നൽകിയത് ജീവനക്കാരനെന്ന് ആരോപണം. കോൺഗ്രസിന്റെ ഭരണത്തിൻകീഴിലാണ് അങ്കമാലി അർബൻ ബാങ്ക്…ബാങ്കിലെ ജീവനക്കാരനായ ഷിജുവിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. 2017 മുതൽ അർബൻ ബാങ്കിൽനിന്ന് വായ്പയെടുത്തവരിൽ 11 പേരുടെ ഫോൺ നമ്പറിന്‍റെ സ്ഥാനത്തുള്ളത് ഷിജുവിന്‍റെ നമ്പറാണ്. 10 വയസ്സായ കുട്ടിയുടെ പേരിലും മരിച്ചിട്ട് വർഷങ്ങളായ ആളുകളുടെ പേരിലുമാണ് വായ്‍പകള്‍ നൽകിയിരിക്കുന്നത്.
അതേസമയം, ഷിജു തട്ടിപ്പ് നടത്തിയത് മുൻ ബാങ്ക് പ്രസിഡന്‍റ് പി.ടി പോളിനു വേണ്ടിയാണെന്ന് ബോർഡ് അംഗം ബേബി മീഡിയവണിനോട് പറഞ്ഞു. വായ്പകൾ ബോർഡ് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഒപ്പിടിപ്പിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു. മുൻ ബാങ്ക് പ്രസിഡന്‍റായിരുന്ന പി.ടി പോളിന്‍റെ ഇടപെടലിലാണ് ഷിജു അങ്കമാലി അർബൻ ബാങ്കിലെ ലോൺ വിഭാഗത്തിൽ ജോലിക്ക് കയറുന്നത്.
2017 മുതൽ നടത്തിയ വായ്പകളിലാണ് ക്രമക്കേടുകളുള്ളത്. 2017 മുതൽ ഷാജുവെന്ന ഏജന്‍റിനു കീഴിൽ 462 വായ്പകൾ ബാങ്കിൽനിന്ന് വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ 362 വായ്പകളും 25 ലക്ഷത്തിന് മുകളിലുള്ളവയാണ്. ഇതില്‍ ഭൂരിഭാഗവരും വ്യാജവായ്പകളാണെന്നാണു കണ്ടെത്തിയിരിക്കുന്നത്.
25 ലക്ഷം രൂപ വായ്പ എടുത്തവരിൽ 10 വയസ്സുള്ള കുട്ടിയും വർഷങ്ങൾക്ക് മുൻപ് മരിച്ചവരുടെ പേരുകളുമുണ്ട്. പല വായ്പകളിലും എടുത്ത ആളുടെ നമ്പറോ ശരിയായ പേരുവിവരങ്ങളോ ചേര്‍ത്തിട്ടില്ല. 25 ലക്ഷം രൂപ വായ്പ എടുത്തവരിൽ 11 പേരുടെ ഫോൺ നമ്പറിന്‍റെ സ്ഥാനത്തുള്ളത് ഷിജുവിന്റെ നമ്പറാണുള്ളത്. പി.ടി പോളിന്‍റെ മരണത്തിനുശേഷം വായ്പ എടുത്തവരുടെ വിവരങ്ങൾ മറച്ചുവയ്ക്കാനും ഷിജു ശ്രമിച്ചു.
വായ്പാ തട്ടിപ്പിന് ഷിജു കൂട്ടുനിന്നത് മുൻ ബാങ്ക് പ്രസിഡന്‍റ് പി.ടി പോളിന് വേണ്ടിയെന്ന് ബോർഡ് അംഗം ബേബി പറയുന്നു..വായ്പകൾ ബോർഡ് അംഗങ്ങളെ തെറ്റുധരിപ്പിച്ചാണ് ഒപ്പിടിപ്പിച്ചത്.

Read More:- നയതന്ത്ര സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യയുമായി ചർച്ചയ്ക്കു തയാറായി മാലദ്വീപ്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...