പ്രശസ്ത സംവിധായകനും നടനുമായ അനുരാഗ് കശ്യപ് ബോളിവുഡ് വിട്ടു. മുംബൈയിൽ നിന്നും താമസവും മാറ്റിയിട്ടുണ്ട്. ബോളിവുഡ് ഇൻഡസ്ട്രിയൽ ക്രിയാത്മകമായി ഒന്നും നടക്കുന്നില്ലെന്നും ഏവരും പണത്തിന് പിന്നാലെയാണെന്നും അവിടുത്തെ അന്തരീക്ഷം ആകെ ടോകസിക് ആണെന്നും അദ്ദേഹം ഏറെ നാളുകൾക്ക് മുന്നേ തന്നെ അഭിപ്രായപ്പെട്ടിരുന്നു. മുംബൈയിൽ നിന്നും ബാംഗ്ലൂരിലേക്ക് താമസം മാറ്റിയതെന്നാണ് നിലവിൽ അറിയുന്നത്.

ബോളിവുഡ് വിട്ട് ഏതാനും തെന്നിന്ത്യൻ സിനിമകളുടെ ഭാഗമായി മാറിയിരിക്കുന്നു അനുരാഗ് കശ്യപ്. തെന്നിന്ത്യൻ സിനിമയിലെ കഥ, കഥാപശ്ചാത്തലം, അഭിനേതാക്കളുടെ മികവ്, സംവിധാന രീതി എന്നിവയേ പ്രകീർത്തിച്ച് അദ്ദേഹം പലതവണ രംഗത്തെത്തിയിരുന്നു. മാറ്റങ്ങളെ ഉത്തേജിപ്പിക്കുന്നു എന്ന് എനിക്ക് തോന്നിയിട്ടുള്ള തെന്നിന്ത്യൻ സിനിമ ഇൻഡസ്ട്രിയൽ ജോലി ചെയ്യാൻ താല്പര്യപ്പെടുന്നു. അല്ലെങ്കിൽ ഞാൻ മാനസികമായി ഒരു വൃദ്ധനായി ഞാൻ മരണപ്പെടും എന്നും അദ്ദേഹം പറഞ്ഞു. തമിഴ് ചിത്രമായ മഹാരാജ, മലയാള ചിത്രമായ റൈഫിൾ ക്ലബ്ബ് എന്നിവയിലെ വില്ലൻ വേഷങ്ങൾ ഏറെ ജനപ്രീതി നേടിയവയാണ്.