പുതിയ ദൗത്യവുമായി പി വി അൻവർ. ഈ വിഭാഗത്തെ തൃണമൂലിനൊപ്പം ചേർക്കാൻ നീക്കം!

വന്യമൃഗ ആക്രമങ്ങളിൽ ദിനംപ്രതി മനുഷ്യർക്ക് ജീവഹാനി സംഭവിക്കുന്നതിന്റെ അമർഷത്തിൽ മലയോര മേഖല നീറിപുകയുന്നത്യ്ത്തിനിടെയാണ് മനുഷ്യ വന്യജീവി സംഘർഷ വിഷയങ്ങൾ പ്രാധാന പ്രചാരണ ആയുധമാക്കി കർഷക പ്രസ്തനങ്ങളുടെ അടക്കം പിന്തുണ നേടിയെടുക്കാനുള്ള തീവ്രശ്രമവുമായി പി വി അൻവർ കളത്തിൽ ഇറങ്ങിയത് . ഈ കഴിഞ്ഞ ദിവസങ്ങളിലായി തൃണമൂലിലേക്ക് ചേക്കേറിയ പി വി അൻവർ തന്റെ വനനിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളിലൂടെ ഉന്നമിട്ടിരിക്കുന്നത് ക്രൈസ്തവ സംഘടനകളെയും കൂടിയാണ് .

നിലമ്പൂരിൽ എം എൽ എ സ്ഥാനം രാജിവച്ച അൻവറിന്റെ ആദ്യ ദൗത്യം എന്ന പറയുന്നത് നിലമ്പൂരിൽ താൻ പിന്തുണയ്ക്കുന്നവരെ വിജയിപ്പിക്കജെടുക്കുക എന്നതാണ് . അതായത് മലയോര മേഖലയിൽ അല്ലെങ്കിൽ , മലയോര മണ്ഡലങ്ങളിൽ തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പൊതു സ്വാതന്ത്രരെ നിറുത്തി ജയിപ്പിച്ചെടുക്കുകയാണ് അടുത്ത ലക്‌ഷ്യം. ഇതിനായി ക്രൈസ്തവ പിന്തുണ ആർജിക്കാനുള്ള തീവ്രശ്രമങ്ങൾ അൻവർ ആരംഭിച്ചു കഴിഞ്ഞു.
തൃണമൂൽ കോൺഗ്രസിൽ ചേർന്ന അൻവർ കേരളത്തിൽ തന്റെ പാർട്ടി സംവിധാനത്തെ മെച്ചപ്പെടുത്തിയെടുക്കാനുള്ള പണിപ്പുരയിലാണ് .

പി വി അൻവർ

തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിന്റെ കാസർകോട് മുതൽ എറണാകുളം വരെയുള്ള 8 ജില്ലകളിലെ നേതൃസംഗമം മഞ്ചേരിയിൽ വിളിച്ചുചേർത്തുകഴിഞ്ഞു . തിരുവനതപുരം വരെയുള്ള ആറു ജില്ലകളുടെ നേതൃസംഗമം പിന്നാലെ നടത്താനും ഉദ്ദേശമുണ്ട് . ഇതിന് പിന്നാലെയാണ് ക്രൈസ്തവ വിഭാഗത്തെ അപരവൽക്കരിക്കാനും അരികുവൽക്കരിക്കാനും നടത്തുന്ന ശ്രമങ്ങളെ ഒറ്റകെട്ടായി എതിരക്കണമെന്നും രാഷ്ട്ര നിർമ്മാണത്തിൽ ക്രിസ്ത്യൻ വിഭാഗത്തിന്റെ പങ്ക് അവഗണിക്കാനാവില്ല എന്ന പ്രസ്താവനയുമായി അൻവർ രംഗത്തെത്തിയത് . മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഘർവാപസിയെ പിന്തുണച്ചു എന്ന ആർ എസ് എസ് മേധാവിയുടെ പ്രസ്താവന അവാസ്തവവും പ്രതിഷേധാര്ഹവും ആണെന്നും ക്രിസ്ത്യൻ വിഭാഗം രാഷ്ട്ര നിർമ്മാണത്തിനായി നൽകിയ സംഭാവനകളെ തിരസ്കരിക്കുന്നതിനു തുല്യമാണിതെന്ന സിബിസിഐ യുടെ പ്രസ്താവന ശരിവച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയത് സ്വാഗതാർഹമാണെന്നും അൻവർ പറയുന്നു .

മതവിഭാഗങ്ങളുടെ കാര്യം പരിശോധിച്ചാൽ , ഹിന്ദു , മുസ്ലിം , ക്രിസ്ത്യൻ , സിഖ് അടക്കം എല്ലാവരും തങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി സ്വാതന്ത്ര സമര പോരാട്ടത്തിന്റെ ഭാഗമായിട്ടുണ്ട് . ഈ വിഭാഗങ്ങൾ എല്ലാം ഇന്ത്യൻ നവോത്ഥാനത്തിനും കൊളോണിയൽ കാലഘട്ടത്തിനും ശേഷമുള്ള ഇന്ത്യയുടെ പുനര്നിര്മ്മാണത്തിനും നിസ്തുലമായ സംഭാവനകൾ നൽകിയവരാണ് . ഇന്ത്യൻ ജനസംഖ്യയുടെ രണ്ടുശതമാനമാണ് അക്കാലത്തു ക്രൈസ്തവർ ഉണ്ടയിരുന്നത് . ജനസംഖ്യാനുപാതികമായി നോക്കിയാൽ കേവലാം രണ്ട ശതമാനം ഉണ്ടായിരുന്ന ക്രിസ്ത്യാനികളുടെ പങ്ക് സ്വാതന്ത്ര സമയത്ത്‌ ശ്രദ്ധേയമായിരുന്നു എന്ന കാണാൻ കഴിയും .

നടന്നെത്താൻ പോലും വഴിയില്ലാതിരുന്ന കേരളത്തിലെ മലയോര ഗ്രാമങ്ങളിൽ സ്‌കൂളുകളും , ആശുപത്രികളും സ്ഥാപയിച്ച് സാമൂഹിക പുരോഗതിയുടെ നെടുംതൂണായി മാറിയ ഒരു സമുദായത്തെ അപരവൽക്കരിക്കാനും , അരികു വൽക്കരിക്കാനും നടത്തുന്ന ശ്രമങ്ങളെ നമ്മൾ ഒറ്റകെട്ടായി എതിർത്ത തോ;പ്പിക്കേണ്ടതുടെന്നും അൻവർ വ്യക്തമാക്കുന്നുണ്ട് . വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർഥികൾക്കായി ക്രൈസ്തവരുടെ പിന്തുണ നേടിയെടുക്കാനുള്ള പ്രചാര വേലയാണ് അൻവർ ആരംഭിച്ചിരിക്കുന്നത് .

അതിനിടെ നിർണ്ണായകമായ കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് ഉച്ചയോടെ ചേരുകയാണ് , അൻവറിന്റെ യുഡിഫ് പ്രവേശനം ചർച്ചയാകും . നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് കളമൊരുക്കിയ സാഹചര്യത്തിൽ പി വി അൻവറിനെ കൂടെ നിര്ത്തുന്നതാണ് നല്ലതെന്ന് ഒരു വിഭാഗം നേതാക്കൾക്ക് അഭിപ്രായമുണ്ട് . അതോടൊപ്പം തൃണമൂൽ കോൺഗ്രസ്സിസ്സിനെ ഘടകകക്ഷിയാക്കണം എന്നാവശ്യപ്പെട്ട് യുഡിഫ് നു പി വി അൻവർ കത്ത് അയക്കുകയൂം ചൈയ്തിട്ടുണ്ട് . 10 പേജുള്ള കത്താണ് പി വി അൻവർ യുഡിഫ് നേതൃത്വത്തിന് കൈമാറീട്ടുള്ളത് ,യുഡിഫ് നോട് സഹകരിക്കാനുള്ള താല്പര്യം അറിയിച്ചാണ് കത്തയച്ചിരിക്കുന്നത് . ഘടകകക്ഷി നേതാക്കൾക്കും അൻവർ കത്ത് നൽകിയിട്ടുണ്ട് . കത്തിൽ വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത് . യുഡിഫ് പ്രവേശനം സംബന്ധിച്ച് അൻവർ ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകട്ടെ എന്ന നിലപാടിലായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾക്ക് . ഇപ്പോൾ പി വി അൻവർ തന്നെ നേരിട്ട് കത്ത് നൽകിയതോടെ , നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കൂടെ മുന്നിൽ കണ്ട യുഡിഫ് നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഹോട്ടൽ മുറിയിൽ 2 പേരെ മരിച്ച നിലയിൽ കണ്ടെത്തി

തമ്പാനൂരിൽ രണ്ട് ഇതര സംസ്ഥാനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരഷ്ട്ര സ്വദേശികളായ...

ഹ്യൂണ്ടായിയും ടി വി എസ്സും കൈകോർക്കുന്നു. ഡിസൈനിംഗിൻ്റെയും മാർക്കറ്റിംഗിൻ്റെയും ഒരു അപാര കോംബിനേഷൻ

വാഹന നിർമാണ രംഗത്തെ വമ്പന്മാരായ ഹ്യൂണ്ടായിയും ടി വി എസ്സും ഇന്ത്യയിൽ...

ബൈ ബൈ അമേരിക്ക. ടിക് ടോക് യു എസ്സിൽ നിരോധിച്ചു.

ചൈനീസ് ഷോർട് വീഡിയോ ആപ്പായ ടിക് ടോക് യു എസ്സിൽ നിരോധിച്ചു....

“രാഹുൽ മാങ്കൂട്ടത്തിൽ ചതിച്ചു; ഞാൻ രാഷട്രീയം വിടുന്നു…” തുറന്നടിച്ച് വനിത നേതാവ്

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി...