പ്രതിപക്ഷനേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമര യാത്ര ഇന്ന് മലപ്പുറം ജില്ലയിൽ എത്തുമ്പോൾ പി വി അൻവർ ഒപ്പമുണ്ടാകും. തന്റെ സ്വന്തം തട്ടകമായ നിലമ്പൂരിൽ യു ഡി എഫിനൊപ്പം പങ്കുചേരുന്നത് അൻവറിന്റെ യു ഡി എഫ് പ്രവേശനം എളുപ്പമാക്കാൻ സഹായിക്കും എന്നാണ് വിലയിരുത്തൽ. നിലമ്പൂരിലെയും കരുവാരക്കുണ്ടിലെയും യോഗങ്ങളിലാണ് അൻവർ പങ്കെടുക്കുക. ഇതോടെ അൻവർ പ്രതിപക്ഷനേതാവിനു മുമ്പാകെ വെച്ച ആവശ്യം നടത്തിയെടുക്കുക കൂടിയാണ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് അൻവർ തന്നെകൂടെ യാത്രയുടെ ഭാഗമാകാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടത്. യു ഡി എഫ് പ്രവേശനം ലക്ഷ്യം വെച്ചരിക്കുന്ന അൻവറിനു കിട്ടിയ ഈ ക്ഷണം പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ അൻവർ ഇപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ ഭാഗം ആയതുകൊണ്ട് തന്നെ ഈ തീരുമാനം വേണ്ടിയിരുന്നില്ല എന്ന് അഭിപ്രായപെടുന്നവർ കോൺഗ്രസിൽ തന്നെയുണ്ട്. പക്ഷെ ലീഗിൻറെ സമ്മർദവും, ഉപതെരഞ്ഞെടുപ്പിൽ അൻവറിന്റെ ഭാഗത്തിനുനിന്നുള്ള സഹകരണവും കോൺഗ്രസിനെ ഈ തീരുമാനം എടുക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. അൻവർ ഒപ്പമുണ്ടെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നതാണ് മുന്നണിയുടെ പൊതുവായ ചിന്ത. ഇന്നലെ മുസ്ലിം ലീഗ് വേദിയിൽ അൻവർ എത്തിയതും ഇതിനെ ഊട്ടിയുറപ്പിക്കുന്നു.