തിരുവനന്തപുരം: കോൺഗ്രസ് വിലക്ക് മറി കടന്ന് മലപ്പുറത്ത് പാലസ്തീൻ ഐക്യദാർഡ്യ റാലി സംഘടിപ്പിച്ച ആര്യാടൻ ഷൗക്കത്തിന് താക്കീത് നൽകാൻ ശുപാർശയുമായി കെ.പി.സി.സി അച്ചടക്കസമിതി. തിരുവഞ്ചൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷനായ മൂന്നംഗ അച്ചടക്ക സമിതി അഞ്ച് ദിവസം മുമ്പാണ് റിപ്പോർട്ട് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരന് സമർപ്പിച്ചത്.
കർശന താക്കീതിന് പുറമേ നാല് നിബന്ധനകൾ കൂടി റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചനകൾ. 24ന് കെ.പി.സി.സി അദ്ധ്യക്ഷൻ തിരുവനന്തപുരത്തെത്തിയഷ ശേഷം സമിതി റിപ്പോർട്ട് പരിഗണിച്ച് അന്തിമ തീരുമാനമെടുക്കും..
. തിരുവഞ്ചൂർ രാധാകൃഷ്ണന് പുറമേ, എൻ.അഴകേശൻ ഡോ. ആരിഫ ബീവി എന്നിവർ അംഗങ്ങളായ സമിതി ഷൗക്കത്തിന്റെയും എതിർപക്ഷത്തെ വി.എസ് ജോയി എന്നിവർ ഉൾപ്പടെയുള്ള നേതാക്കളുടെയും മൊഴിയെടുത്തിരുന്നു.
നടപടി താക്കീതിൽ ഒതുങ്ങാനാണ് സാധ്യത.