‘എങ്ങനെ ശശി തരൂരിനെപ്പോലെ ഇംഗ്ലീഷ് സംസാരിക്കാം’; ക്ളാസെടുത്ത് ഓസ്‌ട്രേലിയൻ അദ്ധ്യാപകൻ

ന്യൂഡൽഹി: ഇംഗ്ളീഷ് ഭാഷയിലെ പ്രാഗത്ഭ്യം, കടുകട്ടിയുള്ള വാക്കുകളുടെ ഉപയോഗം എന്നിവകൊണ്ട് പ്രശസ്‌തനാണ് കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ. അധികമാരും ഉപയോഗിച്ച് കേട്ടിട്ടില്ലാത്ത വാക്കുകൾകൊണ്ട് അദ്ദേഹം ആളുകളെ ‌ഞെട്ടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ തരൂരിന്റെ ഇംഗ്ളീഷ് പ്രാവീണ്യം ഓസ്ട്രേലിയയിൽവരെ മാതൃകയാക്കപ്പെടുകയാണ്.

ഓസ്‌ട്രേലിയയിലെ അദ്ധ്യാപകനായ ജേയ് സമൂഹമാദ്ധ്യമത്തിൽ തരൂരിന്റ വീഡിയോ പങ്കുവച്ചതാണ് ശ്രദ്ധനേടുന്നത്. തരൂരിന്റെ പ്രസംഗത്തെ വിശകലനം ചെയ്ത് അദ്ദേഹത്തെപ്പോലെ എങ്ങനെ സംസാരിക്കാമെന്ന് നുറുങ്ങുകൾ പങ്കുവയ്ക്കുകയായിരുന്നു അദ്ധ്യാപകൻ. തരൂരിന്റ ഇംഗ്ലീഷ് സംസാരരീതി വളരെ മികച്ചത് എന്നാണ് അദ്ധ്യാപകൻ വിശേഷിപ്പിച്ചത്.

‘ശശി തരൂരിന്റെ ഇംഗ്ലീഷ് ഉച്ചാരണം വളരെ മനോഹരമാണ്. എങ്ങനെയാണ് ഇത്ര നന്നായി സംസാരിക്കാൻ സാധിക്കുന്നത്? വാക്കുകളുടെ താളം വളരെ മികച്ചതാണ്’- എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു; വീഡിയോകൾക്ക് പകരം ക്രിപ്‌റ്റോ കറൻസി പരസ്യങ്ങൾ

സുപ്രീംകോടതിയുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. കോടതി നടപടികൾ തത്സമയം സംപ്രേഷണം...

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് ഇനി മുകേഷ് അംബാനിക്ക് സ്വന്തം

മുംബൈ : ഇന്ത്യിയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ്...

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: ലീഗും കേരള കോൺഗ്രസും ആർഎസ്പിയും പ്രതികരിച്ചില്ല, വേറേയും 12 കക്ഷികൾ

തിരുവനന്തപുരം:രാം നാഥ് കോവിന്ദിന്റെ ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിം ലീഗ്, ആർ എസ്...

നടിയെ ആക്രമിച്ച കേസ്: കടുത്ത ജാമ്യവ്യവസ്ഥകളോടെ പൾസർ സുനി പുറത്തേക്ക്

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി...