ഈ അടുത്ത കാലത്ത് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന് മോശം പ്രകടനങ്ങൾ മൂലം നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. സീനിയർ താരങ്ങൾ അവശ്യ സമയത്തു തങ്ങളുടെ പരിചയ സമ്പന്നതയും കഴിവും പുറത്തെടുക്കാത്തതും ടീമിന്റെ ഒത്തുരുമായുമെല്ലാം ചോദ്യം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ ബി സി സി ഐ ഏതാനും പുതിയ നിയമങ്ങൾ നിലവിൽ കൊണ്ടുവരുകയും കർശനമായും അവ പാലിക്കേണ്ടതാണെന്നും പറഞ്ഞു. ഈ മാർഗനിർദേശങ്ങൾ പാലിക്കാത്ത കളിക്കാർക്ക് സസ്പെന്ഷന്, പിഴ, അച്ചടക്ക നടപടികൾ എന്നിവയൊക്കെ നേരിടേണ്ടി വരുന്നതാണ്.
ബി സി സി ഐ നിയമങ്ങൾ ഇതൊക്കെ
കളിക്കാർക്ക് അവരുടെ കുടുംബങ്ങളെ പര്യടനകൾക്കൊപ്പം കൂടെ കൂട്ടുന്നതിലും വ്യക്തിഗത പരിപാടികളിൽ പങ്കെടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ബി സി സി ഐയുടെ ഫോട്ടോഷൂട്ട് മറ്റു പരിപാടികൾ എന്നിവയിൽ നിർബന്ധമായും പങ്കെടുക്കേണ്ടതുണ്ട്. 45 അല്ലെങ്കിൽ അതിനു മുകളിൽ നീണ്ടു നിൽക്കുന്ന പര്യടനങ്ങളിൽ പരമാവധി രണ്ടാഴ്ച മാത്രമേ കളിക്കാർക്ക് അവരുടെ കുടുംബത്തിന് ഒപ്പം നിൽക്കാൻ കഴിയുകയുള്ളു. അംഗീകാരമില്ലാതെ പേർസണൽ മാനേജർ, മറ്റു സ്റ്റാഫുകൾ , ഷെഫ് എന്നിവരെ നിയമിക്കുന്നതിനും പരിമിതികളുണ്ട്. ദേശിയ സെക്ഷൻ, കോൺട്രാക്ട് പുതുക്കൽ എന്നിവയ്ക്കായി ആഭ്യന്തര മത്സരങ്ങളിൽ നിർബന്ധമായും കളിച്ചിരിക്കണം. ടീമിനുള്ളിൽ ഒരുമ വർധിപ്പിക്കാൻ മുൻകൂട്ടി തീരുമാനിച്ചിട്ടില്ല ക്രമം പ്രകാരം എല്ലാവരും മുഴുവൻ സമയം ടീമിനൊപ്പം തന്നെ തുടരണം. ഇളവുകൾ വേണ്ടവർക്ക് സെലെക്ഷൻ കമ്മിറ്റി ചെയർമാൻ, ഹെഡ് കോച്ച് എന്നിവരിൽ നിന്നും പ്രത്യേക അനുമതി നേടേണ്ടതാണ്.