ഭാരത് മൊബിലിറ്റി എക്സ്പോയുടെ രണ്ടാം പതിപ്പ് ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി ഉദ്‌ഘാടനം ചെയ്യും. വാഹനങ്ങൾ, അക്‌സെസറികൾ, പുതിയ സാങ്കേതിക വിദ്യകൾ ഉൾപ്പടെ നൂറിലധികം ലോഞ്ചുകൾ നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പരിപാടിയിലൂടെ വാഹന നിർമാതാക്കൾ, ഇലക്ട്രോണിക്സ്, അക്‌സെസ്സറിസ്, ടയർ നിർമാതാക്കൾ, ഓട്ടോമോട്ടീവ് സോഫ്ട്‍വെയരെ നിർമാതാക്കൾ എന്നിങ്ങനെ ഓട്ടോമൊബൈൽ ഇൻഡസ്ട്രിയുടെ വിവിധങ്ങളായ മേഖലകൾ ഒത്തുകൂടുന്നു. ന്യൂ ഡൽഹിയിലെ ഭാരത് മണ്ഡപം, ദ്വാരകയിലെ യശോഭൂമി, ഗ്രെയ്റ്റർ നോയിഡയിലെ ഡൽഹി ആൻഡ് ഇന്ത്യ സ്‌പോൻ സെന്റർ & മാർട്ട് എന്നെ വേദികളിൽ വെച്ചാണ് ഗ്ലോബൽ ഓട്ടോമൊബൈൽ എക്സ്പോ നടക്കുക.
ജനുവരി 17 മുതൽ 22 വരെയാണ് എക്സ്പോ നടക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പിൻതുണയോടു കൂടി നടക്കുന്ന ഈ എക്സ്പോ ഓട്ടോമൊബൈൽ മേഖലയിലെ ഒന്നിലധികം അസോസിയേഷനുകൾ ചേർന്നാണ് നടത്തുന്നത്. ലോകത്തിന്റെ പല കോണുകളിൽ നിന്നും അഞ്ച് ലക്ഷത്തിൽ അധികം ആൾക്കാരെ ഈ പരുപാടിയിൽ എത്തിക്കാനാകും എന്നതാണ് പ്രതീക്ഷ.