കൊല്ലം : ബ്രൂവറി പദ്ധതി വിവാദത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ വികസന വിരുദ്ധരല്ല. പക്ഷേ ഏത് വികസനമായാലും കുടിവെള്ളത്തെ മറന്നു കൊണ്ടാകരുത്. ആരും ഇക്കാര്യത്തില്‍ മൗനം പാലിച്ചിട്ടില്ല.കൃത്യമായ നിലപാട് എക്സൈസ് മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ. വിഷയം ഇടതുമുന്നണി ചര്‍ച്ച ചെയ്തോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല
എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് എം വി ഗോവിന്ദൻറെ മറുപടി. വിഷയത്തിൽ ആശങ്ക അറിയിച്ച പ്രാദേശിക നേതാക്കൾക്കാണ് പാ൪ട്ടി സെക്രട്ടറിയുടെ മറുപടി. നാട്ടിൽ വികസനം കൊണ്ടുവരുന്ന പദ്ധതിയാണിത്. ആശങ്കകൾ പരിഹരിച്ച് മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനം. വെള്ളംമുട്ടും എന്ന് ആവർത്തിക്കുന്നത് ഗൂഢലക്ഷ്യത്തിൻറെ ഭാഗമാണെന്നും അംഗങ്ങൾക്കൊന്നും ആശങ്ക വേണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.