പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി വേദിയില്‍ മറിയക്കുട്ടി

തൃശൂർ: പെൻഷൻ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്ന അടിമാലി സ്വദേശിനി മറിയക്കുട്ടി ബിജെപി വേദിയിൽ. ന്യൂനപക്ഷ മോർച്ച തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് സായാഹ്ന പരിപാടിയിലാണ് മറിയക്കുട്ടി പങ്കെടുത്തത്. ക്രിസ്മസ് സായാഹ്നം ഉദ്ഘാടനം ചെയ്തതും മറിയക്കുട്ടിയാണ്.

പിണറായി വിജയന്റെ പൊലീസ് ഗുണ്ടകൾക്ക് ഉമ്മ കൊടുക്കുമ്പോൾ, മറ്റുള്ളവരുടെ തല തല്ലിപ്പൊളിക്കുകയാണ്. സമരം ചെയ്തവരെ തല്ലിയ പൊലീസുകാർക്ക് ജനങ്ങൾ മാർക്കിട്ടിട്ടുണ്ട്. ഇവിടത്തെ ജനങ്ങൾക്ക് അരി കിട്ടുന്നില്ല. പെൻഷൻ കിട്ടുന്നില്ല. പഠിച്ച കുട്ടികൾക്ക് ജോലി കിട്ടുന്നില്ല.

പിണറായി വിജയന്റെ ഗുണ്ടകൾക്കാണ് ഇവിടെ ജോലി കിട്ടുന്നത്. സിപിഎമ്മുകാർക്കാണ് ജോലി കിട്ടുന്നത്. കസേര തല്ലിപ്പൊളിച്ചവൻ ഇപ്പോൾ മന്ത്രിയാണ്. ജനങ്ങൾ മടുത്തു. കേരളം കുട്ടിച്ചോറാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സുരേഷ്‌ഗോപിയെ ജയിപ്പിച്ചാൽ നാടു രക്ഷപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...