ക്രൈ​സ്ത​വ ഭ​വ​ന​സ​ന്ദ​ർ​ശ​ന​ത്തി​ന്​ തയ്യാറായി വീണ്ടും ബി.​ജെ.​പി

കോ​ട്ട​യം: ക്രൈ​സ്ത​വ ഭ​വ​ന​സ​ന്ദ​ർ​ശ​ന​ത്തി​ന്​ തയ്യാറെടുപ്പ് നടത്തി വീണ്ടും ബി.​ജെ.​പി… ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്​ ല​ക്ഷ്യ​മി​ട്ടാണ് നീക്കം… കോ​ട്ട​യ​ത്ത്​ ന​ട​ന്ന ബിജെപി സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ലാ​ണ്​ ക്രി​സ്മ​സ്​ കാ​ല​ത്ത്​ ​ക്രി​സ്തീ​യ ഭ​വ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള തീ​രു​മാ​നമെടുത്തത്… ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ക്രൈ​സ്ത​വ വീ​ടു​ക​ളും ദേ​വാ​ല​യ​ങ്ങ​ളും ബി.​ജെ.​പി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ്​ പു​തി​യ തീ​രു​മാ​ന​മെ​ന്ന്​ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. ‘സ്‌​നേ​ഹ​യാ​ത്ര’ എ​ന്ന്​ പേ​രി​ട്ട ഭ​വ​ന​സ​ന്ദ​ര്‍ശ​നം ഈ ​മാ​സം 20 മു​ത​ല്‍ 30 വ​രെ​യാ​ണ്. ​ക്രി​സ്മ​സ് സ​ന്ദേ​ശം കൈ​മാ​റാ​നും സൗ​ഹൃ​ദം പു​തു​ക്കാ​നു​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ലോ​ക്സ​ഭാ പ്ര​ചാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഇ​തി​ലൂ​ടെ തു​ട​ക്ക​മി​ടാ​നാ​ണ്​ തീ​രു​മാ​നം. തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ കെ. ​സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ പ​ദ​യാ​ത്ര ന​ട​ത്തും. അ​തേ​സ​മ​യം, സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ളി​ലേ​ക്ക്​ യോ​ഗം ക​ട​ന്നി​ല്ല.എ​ൻ.​ഡി.​എ വി​പു​ലീ​ക​രി​ക്കാ​നും ധാ​ര​ണ​യാ​യി. പ​ല പാ​ര്‍ട്ടി​ക​ളു​മാ​യും ച​ര്‍ച്ച ന​ട​ക്കു​ന്നു​ണ്ടെ​ന്ന്​ എം.​ടി. ര​മേ​ശ് പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സി ഐ ടി യു വുമായി ഒന്നിച്ചുള്ള പ്രതിഷേധം വേണ്ടെന്നു കെ പി സി സി; പിന്മാറി ഐ എൻ ടി യു സി

മെയ് 20ന് നടത്താനിരുന്ന സംയുക്ത ട്രേഡ് യൂണിയൻ പ്രക്ഷോഭത്തിൽ നിന്നും പിന്മാറിയതായി...

സുൽത്താന് അന്താരാഷ്ട്ര ലഹരി ബന്ധങ്ങൾ: തസ്ലീമ മൂന്നര കിലോ കഞ്ചാവ് ആർക്ക് വിറ്റു?

ആലപ്പുഴയിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ തസ്ലീമയുടെ കൂട്ടാളിയായ സുൽത്താനെ...

പ്രതികാരചുങ്കത്തിൽ യു ടേൺ അടിച്ച് ട്രംപ്. ചൈനയ്ക്ക് പ്രഹരം.

ചൈന ഒഴികെ മറ്റു രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രതികാരചുങ്ക നടപടി മരവിപ്പിച്ച്‌ അമേരിക്കൻ...

എ ഐ സി സി സമ്മേളനം സബർമതി തീരത്തു ആരംഭിച്ചു.

84ാം എ ഐ സി സി സമ്മേളനത്തിനു ഇന്ന് ഗുജറാത്തിൽ തുടക്കമായി....