‘ഹൃദയം തകർന്നിരിക്കുന്നു’;കുസാറ്റ് ദുരന്തത്തിൽ ബോളിവുഡ് ഗായിക, അപകടം ഗാനമേളയ്ക്ക് തൊട്ടുമുൻപ്

കൊച്ചി: കുസാറ്റിൽ നാലുപേരുടെ മരണത്തിന് ഇടയാക്കിയ അപകടവാർത്ത ഹൃദയം തകർത്തതായി ഗായിക നിഖിത ഗാന്ധി. കുസാറ്റിലെ സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ എല്ലാ വർഷവും നടത്തുന്ന ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയ്ക്ക് തൊട്ടുമുൻപായിരുന്നു അപകടം നടന്നത്. ബോളിവുഡ് ഗായികയായ നിഖിത ഗാന്ധിയുടെ ഗാനമേള നടക്കാനിരിക്കെയായിരുന്നു അപകടം ഉണ്ടായത്. ‘കൊച്ചിയിൽ നടന്ന സംഭവത്തിൽ ഹൃദയം തകർന്നിരിക്കുന്നു. ഞാൻ പ്രകടനത്തിനായി വേദിയിലേക്ക് പോകുന്നതിന് മുമ്പാണ് ഇത്തരമൊരു ദൗർഭാഗ്യകരമായ സംഭവം നടന്നത്’- നിഖിത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. രണ്ട് ദിവസമായി നടന്നുവന്നിരുന്ന ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഗാനമേളയിലേക്ക് പ്രവേശനം നിയന്ത്രിച്ച് അടച്ച ഗേറ്റിലേക്ക് മഴ പെയ്തപ്പോൾ വിദ്യാർത്ഥികൾ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞിരുന്നു. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാലുപേരാണ് മരിച്ചത്. അപകടത്തിൽ 72 പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

തൃശ്ശൂർ പൂരം വിവാദം; കേരളപൊലീസിനെതിരെ വി എസ് സുനിൽകുമാർ

തൃശ്ശൂർ : കേരള പൊലീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ....

മൈനാഗപ്പള്ളി അപകടം: പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ നിരത്തി പൊലീസ്

കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...