ബജറ്റ് സമ്മേളനം തുടങ്ങി. രാഹുലും പ്രദീപും പുതുമുഖങ്ങൾ.

നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഫെബ്രുവരി ഏഴിനാണ് ബജറ്റ് അവതരണം. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ഗവർണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഇത്. ജനുവരി 20 മുതല്‍ 22 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും. ഫെബ്രുവരി ഏഴിന് ബജറ്റ് അവതരിപ്പിക്കും. 10 മുതല്‍ 12 വരെ ബജറ്റിന് മേല്‍ ചര്‍ച്ചയുണ്ടാകും. ബജറ്റുമായി ബന്ധപ്പെട്ട രണ്ട് ധനവിനിയോഗ ബില്ലുകളും സഭ പരിഗണനയ്‌ക്കെടുക്കും.

രണ്ടു ഘട്ടങ്ങളിലായി ഇന്ന് മുതല്‍ മാര്‍ച്ച് 28 വരെയാണ് സമ്മേളനം. 27 ദിവസങ്ങളിലായാണ് സഭ ചേരുന്നത്. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമുള്ള ആദ്യത്തെ സമ്മേളനത്തിൽ പുതുമുഖ എം എൽ എമാരായി രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ പ്രദീപും സഭയിലുണ്ടാകുമ്പോള്‍ രാജി വെച്ച നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഇല്ലാത്ത ആദ്യത്തെ സമ്മേളനവുമായിരിക്കും ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി അറസ്റ്റിൽ

ചേന്ദമംഗലം കൂട്ടകൊലപാതക കേസിൽ പ്രതി റിതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്കു...

കളിക്കാർക് പൂട്ടിട്ടു ബി സി സി ഐ. അനുസരിച്ചില്ലെങ്കിൽ ശിക്ഷ ഉറപ്പ്

ഈ അടുത്ത കാലത്ത് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന് മോശം പ്രകടനങ്ങൾ...

ഭാരത് മൊബിലിറ്റി എക്സ്പോ ഇന്ന് മുതൽ. പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും

ഭാരത് മൊബിലിറ്റി എക്സ്പോയുടെ രണ്ടാം പതിപ്പ് ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര...

‘മഹാസമാധി’ നടത്തും. ഗോപൻ സ്വാമിയുടെ സംസ്കാരം ഇന്ന്.

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റ് മോർട്ടത്തിന് ശേഷം വന്നിട്ടുള്ള പ്രാഥമിക ബലത്തിൽ...