മലയാളികളുടെ ‘സ്വപ്ന ലോകം; ലൈഫ് സെറ്റ്‌

മികച്ച ജോലിയും കൈനിറയെ ശമ്പളവും ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ഇതെല്ലാം ലഭിക്കാനായി ഒറ്റയ്‌ക്കോ കുടുംബത്തിനൊപ്പമോ യു കെ, കാനഡ അടക്കമുള്ള രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാർ.

ഇന്ത്യൻ പ്രൊഫഷണലുകൾക്കായി കാനഡയിൽ അത്യാകർഷകമായ അവസരങ്ങളാണുള്ളത്. എന്നാൽ പ്രധാനമായും പത്ത് വെല്ലുവിളികൾ ഇവർ അതിജീവിച്ചാൽ മാത്രമേ സ്വപ്നം കാണുന്ന ജീവിതം കൈപ്പിടിയിലൊതുക്കാൻ സാധിക്കുകയുള്ളൂ.


ഭാഷാ പ്രാവീണ്യം

ഇംഗ്ലീഷിലോ ഫ്രഞ്ചിലോ ഉള്ള പ്രാവീണ്യം നിർണായകമാണ്. ഭാഷ അറിയില്ലെങ്കിൽ അത് ജോലിയേയും വളരെ മോശമായി ബാധിക്കും. ഭാഷ പഠിപ്പിക്കുന്നതിനായി പലതരം കോഴ്സുകൾ ഉണ്ട്. ഇവയിൽ ചേരാം.

യോഗ്യതാ പരിശോധന (Credential Recognition)

തങ്ങളുടെ യോഗ്യതകളും പ്രവൃത്തിപരിചയവും കാനഡയിൽ പെട്ടെന്ന് അംഗീകരിക്കപ്പെടുന്നില്ലെന്ന് പല ഇന്ത്യക്കാരും അഭിപ്രായപ്പെടുന്നു. നിങ്ങളുടെ പ്രവിശ്യയിലെ ക്രെഡൻഷ്യൽ റെക്കഗനൈസേഷൻ ഏജൻസികൾ സർട്ടിഫിക്കറ്റ് പരിശോധിക്കും. ചില ജോലികൾക്ക് അധിക സർട്ടിഫിക്കേഷനുകളോ പരീക്ഷകളോ ആവശ്യമായി വന്നേക്കാം.

കനേഡിയൻ റെസ്യൂമും ജോലി അന്വേഷണവും (Canadian Resume and Job Search)

കനേഡിയൻ റെസ്യൂമും, ജോലി അന്വേഷണ രീതികളും ഇന്ത്യയിൽ നിന്ന് വളരെ വ്യത്യസ്തമാണ്. കഴിവുകൾക്കും നേട്ടങ്ങൾക്കും ഊന്നൽ നൽകി കനേഡിയൻ ഫോർമാറ്റിൽ നിങ്ങളുടെ ബയോഡാറ്റ തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

ഓൺലൈൻ ജോബ് ബോർഡുകൾ ഉപയോഗിക്കുകയും, നെറ്റ്‌വർക്കിംഗ് ഇവന്റുകളിൽ പങ്കെടുക്കുകയും, ലിങ്ക്ഡ്ഇൻ പോലുള്ള സൈറ്റുകളിലൂടെ ജോലി അന്വേഷിക്കുകയുമൊക്കെ ചെയ്യുക.


നെറ്റ് വർക്കിംഗ് ചലഞ്ചസ് (Networking Challenges)


പുതിയ രാജ്യത്ത് ഒരു പ്രൊഫഷണൽ നെറ്റ്‌വർക്ക് ഉണ്ടാക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ജോബ് ഫെയേർസ്, നെറ്റ് വർക്കിംഗ് മീറ്റിംഗുകൾ എന്നിവയിലൊക്കെ പങ്കെടുക്കുക.നിങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട പ്രൊഫഷണൽ അസോസിയേഷനുകളിൽ അംഗമാകുക.

പ്രൊഫഷണലുകളുമായി ബന്ധപ്പെടുന്നതിനും വെബിനാറുകളിൽ പങ്കെടുക്കുന്നതിനും വ്യവസായ ഗ്രൂപ്പുകളിൽ ചേരുന്നതിനും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗപ്പെടുത്തുക.


ജോലി സംസ്‌കാരത്തെക്കുറിച്ച് മനസിലാക്കുക (Understanding Canadian Workplace Culture)

കാനഡയിലെ ജോലി സ്ഥലത്തെ സംസ്‌കാരവുമായി പൊരുത്തപ്പെടാൻ കുറച്ച് സമയമെടുക്കും. ജോലിസ്ഥലത്തെ മാനദണ്ഡങ്ങൾ, ആശയവിനിമയ ശൈലികൾ, സഹകരണ രീതികൾ എന്നിവ നന്നായി നിരീക്ഷിക്കണം.

സഹപ്രവർത്തകരിൽ നിന്ന് മാർഗനിർദേശം തേടുക. ജോലിസ്ഥലത്തെ വർക്ക് ഷോപ്പുകളിലും സെമിനാറുകളിലുമൊക്കെ പങ്കെടുക്കുക.

ചുറ്റുപാടുകളെപ്പറ്റിയുള്ള അറിവ്

താമസിക്കുന്ന സ്ഥലത്തെയും ചുറ്റുപാടുകളെയും കുറിച്ച് നന്നായി മനസിലാക്കണം. സന്നദ്ധപ്രവർത്തനത്തിലൂടെയും മറ്റും ഇത് സാദ്ധ്യമാണ്.

പ്ലെയിസ്‌മെന്റ് പരിപാടികളിൽ പങ്കെടുക്കുക

പുതുമുഖങ്ങൾക്ക് അനുയോജ്യമായ തൊഴിൽ കണ്ടെത്താനുള്ള ഏറ്റവും മികച്ച മാർഗമാണ് പ്ലെയ്സ്‌മെന്റ് പ്രോഗ്രാമുകൾ. ഗവൺമെന്റ് ധനസഹായം നൽകുന്ന പ്രോഗ്രാമുകൾ, കുടിയേറ്റക്കാരെ സഹായിക്കാൻ ചില സ്ഥാപനങ്ങൾ നടത്തുന്ന തൊഴിൽ സേവനങ്ങൾ എന്നിവയിലൊക്കെ പങ്കെടുക്കുക.


പഠിച്ചുകൊണ്ടേയിരിക്കുക

എപ്പോഴും അപ്‌ഡേറ്റഡ് ആയിരിക്കണം. വ്യവസായ മേഖലകളിലെ അല്ലെങ്കിൽ നിങ്ങളുടെ തൊഴിൽ മേഖലകളിലെ ട്രെൻഡുകളെക്കുറിച്ച് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. പ്രൊഫഷണൽ ഡവലപ്‌മെന്റ് കോഴ്സുകളിലും വർക്ക്‌ഷോപ്പുകളിലുമൊക്കെ പങ്കെടുക്കുക.

കൂടാതെ ഓൺലൈനായുള്ള കോഴ്സുകളിലും ചേരാം. നെറ്റ്‌വർക്കിംഗ് ഇവന്റുകളും കോൺഫറൻസുകളും വ്യവസായ മേഖലകളിലെ ട്രെൻഡുകളെപ്പറ്റി അറിയാനുള്ള അവസരങ്ങൾ നൽകുന്നു.


ക്ഷമയും സ്ഥിരോത്സാഹവും

പുതിയ ജോലി ലഭിക്കുകയെന്നത് വെല്ലുവിളിയാണ്. എന്നാൽ ക്ഷമയോടെ, ആത്മവിശ്വാസം ഒട്ടും ചോരാതെ ശ്രമിച്ചുകൊണ്ടേയിരിക്കുക. തുടർച്ചയായി തിരിച്ചടികൾ ഉണ്ടാകുമ്പോൾ തിരിച്ചുപോരാൻ ശ്രമിക്കുന്നവർ വരെയുണ്ട്. ഈ സാഹചര്യങ്ങളിൽ അത്മവിശ്വാസം നിലനിർത്തുകയെന്നത് വെല്ലുവിളി തന്നെയാണ്. ചെറിയ വിജയങ്ങൾ ആഘോഷിക്കുക. തിരിച്ചടികൾ പാഠങ്ങളായി ഉൾക്കൊള്ളുക.

മെന്റർമാരെ സമീപിക്കാം

ഒരു പുതിയ സാഹചര്യത്തെ ഒറ്റയ്ക്ക് അതിജീവിക്കുകയെന്നത് വെല്ലുവിളിയാണ്. നിങ്ങളുടെ മേഖലയിലെ പരിചയസമ്പന്നരായ പ്രൊഫഷണലുകളിൽ നിന്ന് ഉപദേശം തേടുക. അവർക്ക് നിങ്ങളെ സഹായിക്കാൻ സാധിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...

എമ്പുരാന്റെ പുതിയ അപ്ഡേറ്റ്

പ്രേക്ഷകർ കാത്തിരിക്കുന്ന എമ്പുരാൻ വൻ ക്യാൻവാസിലാണ് ചിത്രീകരിക്കുന്നത്. മോഹൻലാല്‍ വീണ്ടും പൃഥ്വിരാജിന്റെ...