ഡൽഹി : അരവിന്ദ് കെജ്‍രിവാളിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ രംഗത്ത്. ഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി തകർന്നടിഞ്ഞതിന് പിന്നാലെയാണ് വിമർശനം. സ്ഥാനാർത്ഥികൾ സംശുദ്ധരായിരിക്കണമെന്ന് ഹസാരെ ചൂണ്ടിക്കാട്ടി. കെജ്രിവാൾ പണം കണ്ട് മതി മറന്നുവെന്നും കുറ്റപ്പെടുത്തി. തൻ്റെ മുന്നറിയിപ്പുകൾ ചെവിക്കൊണ്ടില്ലെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേർത്തു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ 24 സീറ്റിലാണ് ആം ആദ്മി സാന്നിദ്ധ്യമറിയിച്ചിരിക്കുന്നത്. കെജ്‍രിവാൾ പണത്തിന് പിന്നാലെ ഓടി വഴുതിവീണെന്ന് അണ്ണാ ഹസാരെ മുന്‍പും വിമര്‍ശനമുന്നയിച്ചിരുന്നു.