വനത്തിൽ കുടുങ്ങിയ യുവാക്കൾക്ക് രക്ഷകരായി നിലമ്പൂർ അഗ്നിരക്ഷാ സേന.

വനത്തിൽ കുടുങ്ങിയ യുവാക്കൾക്ക് രക്ഷകരായി നിലമ്പൂർ അഗ്നിരക്ഷാ സേന. കരിമ്പുഴ വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കാനന പാതയിലൂടെ രാത്രി 12 മണിയോടെ ഗൂഗിൾ മാപ്പിന്റെ സഹായത്താൽ സഞ്ചരിച്ച വയനാട് കൽപ്പറ്റ ഉമ്മുൽഖുറ അറബിക്ക് കോളേജിലെ അദ്ധ്യാപകരായ ഫൗസി (കോഴിക്കോട്), ഷുഹൈബ് (പാലക്കാട്) മുസ്ഫർ (തൃശ്ശൂർ), ഷമീം (മലപ്പുറം), അസിം (തിരുവനന്തപുരം) എന്നീ യുവാക്കളാണ് സഹപ്രവർത്തകന്റെ കല്യാണ വീട് സന്ദർശിച്ച് മടങ്ങവേ വഴിതെറ്റി വനത്തിനുള്ളിൽ അകപ്പെട്ടത്. ഈ സമയം പെയ്ത ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച കാർ ചെളിയിൽ പൂണ്ടുപോകുകയും കാറിനകത്ത് വെള്ളം കയറി ഓഫ് ആക്കുകയും ചെയ്തു. വന്യമൃഗങ്ങളും ഇഴജന്തുക്കളും ഉള്ള വനത്തിൽ നിസഹായാവസ്ഥയിൽ ആയ സംഘം നിലമ്പൂർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും വാട്സാപ്പിലൂടെ തങ്ങളുടെ ലൊക്കേഷൻ കൈമാറുകയും ചെയ്തു.

നിലമ്പൂർ അഗ്നിരക്ഷാ സേന

നിലയത്തലവൻ കെ പി ബാബുരാജന്റെ നേതൃത്വത്തിൽ എത്തിയ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാർ ആയ സി ജംഷാദ്, വി ഫിറോസ്, എ ശ്രീരാജ്, കെ മനേഷ്, വിനോദ് ജോസഫ്, ഹോംഗാർഡ് ജിമ്മി എന്നിവരാണ് അഞ്ചംഗ സംഘത്തിന്റെ വാഹനം ഫയർ ഫോഴ്സ് വാഹനത്തിൽ കെട്ടിവലിച്ച് വാഹനത്തെയും സംഘത്തെയും സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലാലേട്ടന് ക്ലാഷ് വെച്ചുകൊണ്ട് ആക്ഷൻ ഹീറോ സാക്ഷാൽ ജയൻ: ശരപഞ്ജരം റീ റിലീസ് ഏപ്രിൽ 25ന്

മലയാളികളുടെ എക്കാലത്തെയും ആക്ഷൻ ഹീറോ ജയൻ പ്രധാന വേഷത്തിൽ എത്തി ബോക്സ്...

15 വർഷത്തിന് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ച് വെള്ളിത്തിരയിൽ. ‘തുടരും’ ഏപ്രിൽ ഇരുപത്തി അഞ്ചിന്

മോഹൻലാലിനെ നായകനാക്കി രജപുത്രാ വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ...

നടിയെ ആക്രമിച്ച കേസ്: ദിലീപിന് വീണ്ടും നിരാശ.

നടിയെ ആക്രമിച്ച കേസ് പുരോഗമിക്കവേ എട്ടാം പ്രതിയായ ദിലീപിന് വീണ്ടും തിരിച്ചടി....

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുൻ‌കൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി

ആലപ്പുഴയിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയതിനു പിന്നാലെ പ്രതി വെളിപ്പെടുത്തൽ നടത്തിയതോടെ...