കോട്ടയം തലയോലപ്പറമ്പിലെ വരിക്കാംകുന്ന് പള്ളിയിൽ വൈദികനെ ആക്രമിച്ച സംഭവത്തിൽ 11 പേർക്കെതിരെ കേസെടുത്തു. ആക്രമണം നേരിട്ട ഫാദർ ജോൺ തോട്ടുപുറത്തിൻ്റെ പരാതിയിന്മേലാണ് കേസ്.
കഴിഞ്ഞ ദിവസമാണ് പള്ളിയിൽ വിശ്വാസികൾ തമ്മിലടിച്ചത്. വിമതർ കുർബാന നടക്കുന്നതിനിടെ പ്രതിഷേധിക്കുകയും തുടർന്ന് വികാരിയെ ആക്രമിക്കുകയും ആയിരുന്നു. ഏകീകൃത കുർബാനയെ ചൊല്ലിയാണ് സംഘർഷം നടന്നത്. വൈദികന് നേരേ കുരുമുളക് സ്പ്രേ ഉപയോഗിച്ചു എന്നാണ് എഫ് ഐ ആറിൽ പറയുന്നത്. സംഘർഷത്തെ തുടർന്ന് പോലീസെത്തി പള്ളി പൂട്ടിച്ചിരുന്നു.