തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രപരിസരത്ത് രണ്ട് വനിതാ പൊലീസുകാരെ ആക്രമിച്ച് വാർഡ് കൗൺസിലർ. സംഭവത്തിൽ ആറ്റുകാൽ വാർഡ് കൗൺസിലറായ ആർ ഉണ്ണിക്കൃഷ്ണനെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ വനിതാ സി പി ഒ അശ്വനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനിതാ സി പി ഒ ആയ ജ്യോതിക്കും പരിക്കേറ്റു. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു ആറ്റുകാൽ പടിഞ്ഞാറേനടയിലാണ് സംഭവം. ഉണ്ണിക്കൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കരമന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.