സംയുക്ത കിസാൻ മോർച്ചയെ കേന്ദ്രം ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് പി.കൃഷ്ണപ്രസാദ്

ഡല്‍ഹി: സംയുക്ത കിസാൻ മോർച്ചയെ കേന്ദ്രം ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി.കൃഷ്ണപ്രസാദ്. എസ്.കെ.എം രാഷ്ട്രീയേതര വിഭാഗവുമായി കേന്ദ്രം നടത്തുന്ന ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത് വിടണം. കർഷകരുമായി കേന്ദ്രം നടത്തുന്ന ചർച്ച രഹസ്യരേഖയല്ല. സംയുക്ത കിസാൻ മോർച്ച തൊഴിലാളി സംഘടനകളുമായി ചേർന്നാണ് സമരം നടത്തുന്നതെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.

സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ നാലാം ഘട്ട ചർച്ചയും പരാജയമായതോടെ സമരം തുടരുകയാണ് കര്‍ഷകര്‍. മിനിമം താങ്ങുവിലെ നിയമംമൂലം ഉറപ്പാക്കണം എന്ന് കർഷകരുടെ ആവശ്യം ചർച്ചയിലും സർക്കാർ അംഗീകരിച്ചില്ല. സമരം വീണ്ടും ശക്തി പ്രാപിക്കും എന്ന മുന്നറിയിപ്പിനെ തുടർന്ന് ഡൽഹി- ഹരിയാന അതിർത്തികളിൽ സുരക്ഷ ശക്തമാക്കി.#farmers

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...