ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനിരയാക്കി; ബിസിനസുകാരന് ഒമ്പത് വർഷം തടവ്

റായ്പൂർ: ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് ഇരയാക്കുകയും സ്ത്രീധനത്തിന്‍റെ പേരിൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രമുഖ ബിസിനസുകാരന് ഒമ്പത് വർഷം തടവ് വിധിച്ച് അതിവേഗ കോടതി. സ്ത്രീധന പീഡനത്തിന് ഇയാളുടെ മാതാപിതാക്കളെ 10 മാസത്തേക്ക് തടവിനും ശിക്ഷിച്ചിട്ടുണ്ട്.

2007ലാണ് പരാതിക്കാരിയുടെയും ബിസിനസുകാരന്‍റെയും വിവാഹം നടന്നത്. അന്നുമുതൽ മാനസികവും ശാരീരികവുമായ പീഡനം നേരിടുകയാണെന്ന് ഇവർ പരാതിയിൽ പറഞ്ഞു. ബലപ്രയോഗത്തിലൂടെ പലതവണ പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനിരയാക്കി. സ്ത്രീധനത്തിന്‍റെ പേരിലും ഉപദ്രവം തുടർന്നു.

ഇവർക്ക് ഒരു മകളുണ്ടായിട്ടും പീഡനം തുടർന്നു. ഇതോടെ ഭർതൃവീട് ഉപേക്ഷിച്ച ഇവർ മകളുമായി സ്വന്തം രക്ഷിതാക്കളോടൊപ്പം താമസം തുടങ്ങി. 2016ലാണ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് ഐ.പി.സി 377 പ്രകാരവും സ്ത്രീധനപീഡനത്തിന് 498എ പ്രകാരവും പൊലീസ് കേസെടുത്തു.

കുറ്റകൃത്യത്തിന്‍റെ സ്വഭാവം പരിഗണിച്ച് പ്രതി കടുത്ത ശിക്ഷക്ക് അർഹനാണെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഒമ്പത് വർഷം ശിക്ഷ വിധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...