എറണാകുളം കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പീഡനത്തിനിരയായി എന്ന് കണ്ടെത്തി. കുട്ടികൾ കഴിഞ്ഞ 2 വർഷത്തോളമായി പീഡിപ്പിക്കപ്പെടുകയായിരുന്നു എന്ന വിവരമാണ് പുറത്തു വരുന്നത്. അമ്മയുടെ ആൺസുഹൃത്താണ് കുട്ടികളെ പീഡിപ്പിച്ചത്. കുട്ടികൾ സഹപാടികൾക്കു നൽകിയ കത്തിലൂടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. പ്രതി പോലീസ് കസ്റ്റഡിയിലാണ്. കുട്ടികളുടെ അമ്മയ്ക്ക് ഇതേപ്പറ്റി അറിയാമായിരുന്നുവെന്നും അക്കാര്യം ഇത്രയും നാൾ മറച്ചു വെച്ചു എന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.