മറ്റു രാജ്യങ്ങൾക്കു ചുങ്കത്തെ ചുമത്തുന്നതിൽ ഇളവ് നൽകിയപോഴും ട്രംപ് ചൈനയ്ക്കു മേൽ 125 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു. ചൈന അമേരിക്ക ബന്ധം കൂടുതൽ വഷളാകുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്. പകരചുങ്ക യുദ്ധത്തിൽ ഇപ്പോൾ അമേരിക്കയ്ക്ക് മേൽ 125 ശതമാനം വർദ്ധനവ് ഏർപ്പെടുത്തി ചൈന തിരിച്ചടിച്ചു. 84 ശതമാനത്തിൽ നിന്നുമാണ് കുത്തനെ 125 ശതമാനമായി ഉയർത്തി ചൈന നിലപാട് കടുപ്പിച്ചത്. ശനിയാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും.

അമേരിക്കയുടെ അന്യായ താരിഫ് വർദ്ധനവിനെതിരെ ലോക വ്യാപാര സംഘടനയിൽ കേസ് ഫയൽ ചെയ്യാൻ ചൈന തീരുമാനിച്ചതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അമേരിക്കയുടെ ഈ നീക്കം പ്രത്യേകിച്ചു ചൈനയോട് കാണിക്കുന്ന ശത്രുത മനോഭാവത്തോടെയുള്ള നടപടികൾ അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെയും അടിസ്ഥാനപരമായ സാമ്പത്തിക ചട്ടങ്ങളുടെയും ലംഘനമാണെന്ന് ചൈന പറഞ്ഞു. അമേരിക്കൻ നയങ്ങൾക്കെതിരെയുള്ള തങ്ങളുടെ പോരാട്ടത്തിൽ പങ്കാളികളാകണമെന്നു യൂറോപ്യൻ യുണിയനോട് ചൈന ആവശ്യപെട്ടിട്ടുണ്ട്. നിലവിൽ ചൈനീസ് ഉത്പന്നങ്ങൾക്കുമേൽ 145 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്.