തിരുവനന്തപുരം: നഗരത്തിൽ മോഷണം തുടർക്കഥയാകുന്നു. കഴിഞ്ഞ നാലാഴ്ച്ചക്കിടെ 5 മോഷണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വീടുകളിൽ നിന്നുമായി സ്വർണാഭരണങ്ങളും റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും ആണ് മോഷണം പോയത്. ജയമാതാ വർക്ക്ഷോപ്പിന് പുറകുവശത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയാണ് മോഷണം പോയത്.. പട്ടം എൽഐസി എസ് ലൈൻ പുളിമൂട് വിള വീട്ടിൽ മായ ചന്ദ്രന്റെ ആണ് ഓട്ടോറിക്ഷ.. വാഹനം കടത്തിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനെ ലഭിച്ചു.. കഴിഞ്ഞമാസം പതിമൂന്നാം തീയതി കിഴക്കപ്പെട്ട മാങ്കുളം ദേവീക്ഷേത്രത്തിന് പുറകുവശം പുതുവൽ പുത്തൻവീട്ടിൽ ബി അനി കുട്ടന്റെ വീട്ടിൽ നിന്നും 5 സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു. അതേദിവസം തന്നെ അയൽവാസിയായി ബാബുവിന്റെ വീട്ടിൽ നിന്നും ഒരു പവന്റെ സ്വർണാഭരണവും 4000 രൂപയും 2 കിലോ കോപ്പറും കാണാതായിരുന്നു…പട്ടം ദിവാകരൻ റോഡിലാണ് മോഷ്ടാക്കൾ സ്ഥിരമായി വിലസുന്നത്..
മരപ്പാലം ഗാർഡൻസ് റെസി. അസോസിയേഷൻ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ രണ്ടുമാസം മുമ്പ് മോഷണം പോയിരുന്നു.. മരപ്പാലത്തെ ഒരു വീട്ടിൽ നിന്നും ഉരുളി മോഷണം പോയിട്ടുണ്ട്.. സംഭവത്തിൽ പേരൂർക്കട പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടിക്കാനായില്ല.. ഒരു മാസത്തിനിടെ നിരവധി മോഷണങ്ങളാണ് നഗരത്തിൽ അരങ്ങേറിയത്.. പിടിക്കാൻ അതേ പോലീസ് നഷ്ടം ചെയ്യുകയാണ്.. പൂജപ്പുര റെയിൽവേ കോട്ടേഴ്സ് പേട്ട റെയിൽവേ കോട്ടേഴ്സ് വട്ടിയൂർക്കാവ് നിയമം മാലപൊട്ടിക്കൽ തുടങ്ങിയ എട്ടോളം കേസുകളാണ് പ്രതികരിക്കാതെ ഇഴയുന്നത്..