കോട്ടയം: കോട്ടയം ലോക്സഭാ സീറ്റിൽ മത്സരിക്കാൻ യോഗ്യൻ താൻ തന്നെ എന്നാവർത്തിച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് എം.പി ജോസഫ് രംഗത്ത്. അന്തിമ തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും എം.പി ജോസഫ്. ജോസഫ് ഗ്രൂപ്പിൽ തർക്കം രൂക്ഷമാണെന്നും തങ്ങളുടെ പാർട്ടിയിൽ ഭിന്നസ്വരമില്ലെന്നും ജോസ് കെ മണി വിഭാഗം നേതാക്കളും പ്രതികരിച്ചു.
കോട്ടയം ലോക്സഭാ സീറ്റിനെ ചൊല്ലി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പിടിവലി തുടരുകയാണ്. ഇത് വ്യക്തമാക്കുന്നതാണ് എം പി ജോസഫിന്റെ പ്രതികരണം. മുമ്പ് സീറ്റിൽ അവകാശവാദം ഉന്നയിച്ച എം.പി ജോസഫ് ഇക്കുറി കുറച്ചു കൂടി കടന്ന് തന്നെക്കാൾ മികച്ച ഒരു സ്ഥാനാർഥി കോട്ടയത്ത് കേരള കോൺഗ്രസില്ലെന്ന് തുറന്നടിച്ചു. ചെയർമാൻ പി.ജെ ജോസഫ് തന്നെ പരിഗണിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇദ്ദേഹം.