‘ഗവർണറെ പൊന്നാനിയിലേക്ക് ആനയിക്കരുത്’; യൂത്ത് കോൺ​ഗ്രസ്

മലപ്പുറം: മലപ്പുറത്ത് കോൺഗ്രസ്‌ നേതാവിന്റെ അനുസ്മരണ പരിപാടിയിൽ ഗവർണറെ പങ്കെടുപ്പിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്‌ രം​ഗത്ത്. കോൺഗ്രസ്‌ മുൻ എംഎൽഎ പിടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിലാണ് ഗവർണറെ ക്ഷണിച്ചിരിക്കുന്നത്. ഇതിനെതിരെ എതിർപ്പറിയിച്ചു യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഹാരിസ് മുതൂർ രം​ഗത്തെത്തിയിരിക്കുകയാണ്. ​ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനെ പൊന്നാനിയിലേക്ക് ആനയിക്കരുതെന്ന് ഹാരിസ് ഫേസ് ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു.

ശാഖാ പ്രമുഖ് ആക്കേണ്ട ആളെ കോൺഗ്രസിന്റെ പ്രചാരണത്തിന് വേദിയാകേണ്ട ഇടത്തു പ്രതിഷ്ഠക്കരുതെന്നും ഹാരിസ് പറയുന്നു. ഈ മാസം പത്തിനാണ് പരിപാടി നടക്കുന്നത്. യൂ ഡി എഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ ഉൾപ്പെടെയുള്ളവരാണ് സംഘടകർ. അതേസമയം, സംസ്ഥാനത്ത് തിരിച്ചെത്തിയ ഗവർണർക്കെതിരെ എസ്എഫ്ഐ ഇന്നലേയും പ്രതിഷേധിച്ചു. ഗവർണർക്കെതിരെ തിരുവനന്തപുരം ജനറൽ ആശുപത്രി ജംഗ്ഷനിൽ പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു.

പ്രതിഷേധിക്കുന്നവര്‍ അത് തുടരട്ടെയെന്നും തന്റെ കാറിൽ വന്ന് ഇടിച്ചതിനാലാണ് പ്രതിഷേധക്കാര്‍ക്കെതിരെ രൂക്ഷമായി മുൻപ് പ്രതിഷേധിച്ചതെന്നുമായിരുന്നു വിമാനത്താവളത്തിൽ വച്ച് മാധ്യമപ്രവര്‍ത്തകരോട് ഗവര്‍ണര്‍ പറഞ്ഞത്. കേരള സര്‍വകലാശാല സെനറ്റിലേക്ക് ബിജെപി അനുകൂലികളെ നാമനിര്‍ദ്ദേശം ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ ഭരണാനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയുടെ പ്രതിഷേധം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...