പോക്സോ കേസിൽ കുടുക്കി പണം തട്ടാൻ ശ്രമമെന്ന് പരാതി

കാ​ഞ്ഞ​ങ്ങാ​ട്: വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ വി​രോ​ധം മൂ​ലം പ്ര​വാ​സി യുവാ​വി​നെ പോ​ക്സോ കേ​സി​ൽ കു​ടു​ക്കി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. ഇ​ൻ​സ്പെ​ക്ട​ർ കേ​സി​ല്ലാ​തെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ച​താ​യാ​ണ് ആ​രോ​പ​ണം. ഒ​ഴി​ഞ്ഞവ​ള​പ്പ് സ്വ​ദേ​ശി​യാ​യ യു​വാ​വ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി.

സത്യാവസ്ഥ അ​ന്വേ​ഷി​ക്കാ​ൻ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശം ന​ൽ​കി. അ​ഭി​ഭാ​ഷ​ക​ന്റെ​യും ഉ​ദ്യോ​ഗ​സ്ഥ​ന്റെ​യും ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്. യു​വാ​വ് ര​ണ്ടാം വി​വാ​ഹ​ത്തി​ന് കാ​സ​ർ​കോ​ട് പെ​ണ്ണു​കാ​ണ​ൽ ച​ട​ങ്ങ് ന​ട​ത്തി​യി​രു​ന്നു. പെ​ൺ​കു​ട്ടി​ക്ക് 18 വ​യ​സ്സാ​യി​രു​ന്നു എ​ന്നാ​ണ് ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന​തെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ 17 വ​യ​സ്സാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും മ​ന​സ്സി​ലാ​യി. ഇ​തോ​ടെ വി​വാ​ഹ​ത്തി​ൽ നി​ന്ന് യു​വാ​വ് പി​ന്മാ​റി. പി​ന്നാ​ലെ മ​റ്റൊ​രു വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഒ​ഴി​വാ​ക്കി​യ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പ​രാ​തി​യു​മാ​യി രം​ഗ​​ത്തു​വ​ന്ന​തെ​ന്നാണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി. യു​വാ​വി​ന്റെ വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കു​ന്ന​തി​നാ​ൽ സ​മ്മ​ർ​oത്തി​ലാ​ക്കി 15 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നീ​ട് 12 ല​ക്ഷം ചോ​ദി​ച്ചു. പ​ണം ആ​വ​ശ്യ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ആ​ക്ഷേ​പം ഉ​യ​ർ​ന്ന​ത്. പ​ണം ന​ൽ​കി​യാ​ൽ കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​മെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ അ​റി​യി​ച്ച​താ​യും യു​വാ​വ് പ​റ​യു​ന്നു. ഇ​തി​ന് ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു​വെ​ന്നാ​ണ് പ​രാ​തി.#pocso

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...