തമിഴക വെട്രി കഴകത്തിന്റെ അധ്യക്ഷനായും നടനുമായ വിജയ് യെ ഇന്ത്യ സഖ്യത്തിലേക്ക് ക്ഷണിച്ചു തമിഴ്‌നാട് കോൺഗ്രസ് അദ്ധ്യക്ഷന്‍ സെല്‍വപെരുന്തുഗൈ. രാജ്യത്തെ വിഘടന ശക്തികൾക്കെതിരെ ഒന്നിച്ച നിന്ന് ശക്തമായി പോരാടണമെന്ന് അടുത്തിയെ നടന്ന പൊതുയോഗത്തിൽ വിജയ് അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെയാണ് തമിഴ്‌നാട് കോൺഗ്രസിന്റെ ഈ നീക്കം. മതപരമായ വേർതിരിവ് നടത്തുന്ന ഹിന്ദുത്വ ശക്തികൾക്കെതിരെയുള്ള പ്രസംഗമാണ് തമിഴ്നാട് കോൺഗ്രസിനെ ആകർഷിച്ചത്. അങ്ങനെയൊരു പോരാട്ടം നടത്തുവാനും വിജയിപ്പിക്കുവാനയും അദ്ദേഹവും പാർട്ടിയും ഇന്ത്യ മുന്നണിയിൽ ചേരുന്നതാണ് അഭികാമ്യമെന്നും സെല്‍വപെരുന്തുഗൈ പറഞ്ഞു.
വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും, മറ്റൊരു സ്ഥാനാർത്ഥിയെ നിർത്തില്ലെന്നും ഒരു കക്ഷിയെയും പിന്തുണക്കില്ലെന്നും ടി വി കെ നേരത്തേബ് തന്നെ വ്യക്തമാക്കിയിരുന്നു. 2026 നിയമസഭാ തെരഞ്ഞെടുപ്പാണ് തങ്ങളുടെ ലക്ഷ്യം. ഈ ആശയം തന്നെയാണ് പാർട്ടി രൂപീകരണ വേളയിൽ അധ്യക്ഷൻ വിജയ് പറഞ്ഞതെന്നും ടി വി കെ പ്രസ്താവനയിൽ വ്യക്തമാക്കിരുന്നു.
അതേസമയം കോൺഗ്രസിനെതിരെ പരിഹാസവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ രംഗത്തെത്തി. സ്വന്തം പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയിൽ അല്പമെങ്കിലും വിശ്വാസം അർപ്പിക്കൂ എന്നാണ് അണ്ണാമലൈ പറഞ്ഞത്.