പീഡനത്തിനിരയായ പെൺകുട്ടി പീഡിപ്പിച്ചയാലെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു; പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി

ബംഗളൂരു: പീഡനക്കേസിലെ പ്രതിയെ പീഡനത്തിനിരയായ പെൺകുട്ടി വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്ന് പ്രതിക്കെതിരായ പോക്‌സോ കേസ് കോടതി റദ്ദാക്കി. കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ചിലെ ജസ്‌റ്റിസ് ഹേമന്ത് ചന്ദൻഗൗണ്ടറാണ് കേസ് റദ്ദാക്കിയത്. പോ‌ക്‌സോ കേസിൽ പ്രതിയായയാളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി ഇരയായ പെൺകുട്ടി അറിയിച്ചു. പ്രതിക്കെതിരെ നിയമ നടപടിതക്രമങ്ങൾ റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്ന് അറിയിച്ച് പെൺകുട്ടിയും പിതാവും കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നു. തനിക്ക് പ്രായപൂർത്തിയായെന്നും പ്രതിയുമായി താൻ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായും പെൺകുട്ടി കോടതിയെ അറിയിച്ചു. പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് കോടതിയിൽ ഹാജരായ പ്രതി പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് തങ്ങൾ തമ്മിൽ സ്‌നേഹത്തിലായിരുന്നെന്നും ഇയാൾ കോടതിയെ അറിയിച്ചു. ഇതോടെ ഒരു മാസത്തിനകം ഇവരുടെ വിവാഹം നടത്താനും പ്രതിക്കെതിരായ പീഡനകേസും പോക്‌സോ നിയമപ്രകാരമുള്ള കുറ്റവും റദ്ദാക്കി കോടതി ഉത്തരവിടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...