കോവിഡ് ബാധിതയായ സ്ത്രീയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവർ നൗഫലിന് ജീവപര്യന്തം തടവ് ശിക്ഷയും ഒരു ലക്ഷത്തി എണ്ണായിരം രൂപ പിഴയും വിധിച്ച് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി. 2020ൽ കോവിഡ് ബാധിച്ച സ്ത്രീയെ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ ആറന്മുളയിലെ ഒരു മൈതാനത്തു വെച്ചാണ് ആംബുലൻസിന്റെ ഉള്ളിൽ വെച്ച് പീഡിപ്പിച്ചത്.

കായംകുളം സ്വദേശിയാണ് നൗഫൽ. പീഡനത്തിന് ശേഷം ഇയാൾ യുവതിയോട് ക്ഷമാപണം നടത്തിയതിന്റെ ദൃശ്യങ്ങൾ യുവതി ഫോണിൽ പകർത്തിയുന്നു. ഈ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറുകയും നൗഫൽ കുറ്റം ചെയ്തു എന്നും പ്രാഥമിക അന്വേഷണത്തിൽ തന്നെ തെളിഞ്ഞിരുന്നു. കനിവ് 108 ആംബുലൻസിന്റെ ഡ്രൈവർ ആയിരുന്നു നൗഫൽ.