കോവിഡിൽ കേരളത്തിന് ആശ്വാസം, ആക്റ്റീവ് കേസുകൾ 3096 ആയി

ഡൽഹി: കേരളത്തിൽ കൊവിഡ് കേസുകളിൽ കുറവ് … കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ മാത്രം. കേരളത്തിലെ ആകെ ആക്റ്റീവ് കേസുകൾ 3096 ആയി. രാജ്യത്ത് മൂന്ന് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു.അതേ സമയം കർണാടകയിൽ കോവിഡ് കേസുകൾ കൂടുകയാണ്.ഇന്നലെ 92 കേസുകൾ റിപ്പോർട്ട്‌ ചെയ്തു.തമിഴ്നാട്ടിൽ 4പേർക്ക് കൊവിഡ് ഉപവകഭേദമായ JN. 1 സ്ഥിരീകരിച്ചതായി സർക്കാർ സ്ഥിരീകരിച്ചു. നവംബറിൽ വിദഗ്ധ പരിശോധനയ്ക്ക്അയച്ച സാമ്പിളുകളുടെ ഫലം ആണ് ഇപ്പോൾ വന്നതെന്നും ,4 പേരും രോഗമുക്തർ ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി, തിരുവള്ളൂർ എന്നിവിടങ്ങളിൽ ആണ് JN .1 കണ്ടെത്തിയത്. ഇവരിൽ രണ്ടു പേരാണ് ആശുപത്രിയിൽ ചികിത്സതേടിയത്. ആകെ 56 പേരുടെ സാമ്പിൾ ആണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചതെനും ആരോഗ്യവകുപ്പ് അറിയിച്ചു .സംസ്ഥാനത്തു ഇന്നലെ 11 പേർക്ക് കൂടി കൊവിഡ്സ്ഥിരീകരിച്ചു. ആകെ 139 രോഗികളാണ് ഇപ്പോൾതമിഴ്നാട്ടിൽ ഉള്ളത്

Read More:- പിണറായി വിജയൻ സാഡിസ്റ്റാണെന്ന് കെ.സി വേണുഗോപാല്‍

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

15 വർഷത്തിന് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ച് വെള്ളിത്തിരയിൽ. ‘തുടരും’ ഏപ്രിൽ ഇരുപത്തി അഞ്ചിന്

മോഹൻലാലിനെ നായകനാക്കി രജപുത്രാ വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ...

വനത്തിൽ കുടുങ്ങിയ യുവാക്കൾക്ക് രക്ഷകരായി നിലമ്പൂർ അഗ്നിരക്ഷാ സേന.

വനത്തിൽ കുടുങ്ങിയ യുവാക്കൾക്ക് രക്ഷകരായി നിലമ്പൂർ അഗ്നിരക്ഷാ സേന. കരിമ്പുഴ വന്യജീവി...

നടിയെ ആക്രമിച്ച കേസ്: ദിലീപിന് വീണ്ടും നിരാശ.

നടിയെ ആക്രമിച്ച കേസ് പുരോഗമിക്കവേ എട്ടാം പ്രതിയായ ദിലീപിന് വീണ്ടും തിരിച്ചടി....

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുൻ‌കൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി

ആലപ്പുഴയിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയതിനു പിന്നാലെ പ്രതി വെളിപ്പെടുത്തൽ നടത്തിയതോടെ...