സി പി എമ്മിനെതിരെ സി പി ഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനം. രാജഭരണകാലത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഭരണമാണ് നിലവിൽ സി പി എം നടത്തുന്നതെന്നും അതിൽ നിന്നും അവരെ പിന്തിരിപ്പിച്ചു തിരുത്തൽ ശക്തിയായി നിൽക്കേണ്ട സി പി ഐ ആ ധർമം കൃത്യമായി ചെയ്യുന്നില്ലെന്നും വിമർശനം ഉയർന്നു. പിണറായി സർക്കാർ എന്ന് മാത്രം വിശേഷിപ്പിച്ചികൊണ്ടു ഇടതുപക്ഷത്തെ മറ്റു നേതാക്കളുടെ പ്രയത്നത്തെ വിലകുറച്ചു കാണുകയാണെന്നും ഈ പ്രവണത ശെരിയല്ലെന്നും വിമർശിച്ചു.

സർക്കാരിന്റെ നാലാം വാർഷികാഘോഷം ഒരു മാസത്തോളം നീണ്ടു നിൽകുന്ന ഗംഭീര പരിപാടിയായി നടത്താൻ ആണ് സർക്കാർ തീരുമാനം. എന്നാൽ ഇത് ആർഭാടമാണെന്നും ധൂർത്തായി കേരളം ജനത കണക്കാക്കും എന്നാണ് വിമർശനം. ഏപ്രില്‍ 29ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച് മെയ് മാസത്തില്‍ തിരുവനന്തപുരത്ത് അവസാനിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.