പി എം ശ്രീയിലൂടെ നവ വിദ്യാഭ്യാസ നയം കടത്തുന്നു. ചേരേണ്ടതില്ലെന്നു ജനയുഗം മുഖപ്രസംഗം

പി എം ശ്രീ പദ്ധതിയിലൂടെ നവ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അതിൽ വീഴരുതെന്നും മുന്നറിയിപ്പ് നൽകി സി പി ഐ മുഖപത്രമായ ജനയുഗം മുഖപ്രസംഗം. പദ്ധതിയിൽ ചേരാൻ വിദ്യാഭ്യാസ വകുപ്പ് തിടുക്കം കാട്ടുമ്പോളാണ് സി പി ഐ യുടെ എതിർപ്പ് എന്നതാണ് ശ്രദ്ധേയമായ കാര്യം. കേന്ദ്രത്തിന്റെ സമ്മർദങ്ങൾക്ക് വഴങ്ങാതെ നേടിയെടുക്കാനുള്ള അവകാശങ്ങൾ നേടിയെടുക്കുക തന്നെ വേണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ധാരണാപത്രം ഒപ്പുവയ്ക്കാത്തതിന്റെ പേരില്‍ സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതിപ്രകാരം കേരളത്തിന് ലഭിക്കേണ്ട 1500 കോടിയോളം രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്.

നവ വിദ്യാഭ്യാസ നയം

നവ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് സംബന്ധിച്ച കേരളമടക്കമുളള സംസ്ഥാനങ്ങളുടെ വിയോജിപ്പ് രാഷ്ട്രീയവും ആശയപരവും പ്രായോഗികവുമായ വസ്തുതകളെ അടിസ്ഥാനമാക്കിയുളളതാണ്. പാഠ്യപദ്ധതിയുടെ ഉളളടക്കം, അത് മുന്നോട്ടുവയ്ക്കുന്ന ലോകവീക്ഷണം, സംസ്ഥാനങ്ങള്‍ തമ്മില്‍ വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന അന്തരം, അടിസ്ഥാന സൗകര്യങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് വിയോജിപ്പ് എന്നും മുഖ പ്രസംഗത്തിൽ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വഖഫ് നിയമഭേദഗതിയിൽ ഹർജികൾ ഇന്ന് പരിഗണിക്കും. സുപ്രീംകോടതി തീരുമാനം നിർണായകം

വഖഫ് നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് ഉച്ച തിരിഞ്ഞ് സുപ്രീം...

ചൈന വിളിക്കുന്നു; 85000 വിസകൾ നൽകി. ഇന്ത്യക്കാർക്ക് വിസ ഇളവുകൾ നൽകി ചൈന.

അമേരിക്കയുമായുള്ള വ്യാപാര യുദ്ധം കണക്കുന്നതിനിടെ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഡമാക്കി ചൈന....

കുടമാറ്റത്തിൽ ഹെഡ്ഗേവാർ ചിത്രവും; ഹൈക്കോടതി ഉത്തരവിന്റെ ലംഘനം: യൂത്ത് കോൺഗ്രസിന്റെ പരാതി

കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ പൂരത്തിൽ കുടമാറ്റത്തിനിടെ നവോഥാന നായകർക്കൊപ്പം ആർ എസ്...

മുതലപ്പൊഴി മണൽ വിഷയം: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സംയുക്ത മത്സ്യത്തൊഴിലാളി സംയുക്ത സമരസമിതി.

മുതലപ്പൊഴി അഴിമുഖത്തിൽ മണൽ അടിഞ്ഞു മൂടുന്ന വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സംയുക്ത...